വിഴിഞ്ഞം പദ്ധതിയും റോഡ് വീതികൂട്ടലും: ജനവിരുദ്ധതയുടെ വികസനരൂപങ്ങള്‍
നരേന്ദ്രമോദിയുടെ വിശ്വസ്ഥ സഹായി ഗൗതം അദാനിയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമാണ് വിഴിഞ്ഞത്തിന്റെ ഗുണഭോക്താക്കള്‍. റോഡ് വീതികൂട്ടല്‍ പദ്ധതിയുടേത് വന്‍കിട കാര്‍ നിര്‍മ്മാണ കമ്പനികളും. ഈ കുത്തകമുതലാളിമാര്‍ക്കുവേണ്ടിയുള്ള അനാവശ്യ കടഭാരം കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.