ആധുനികത്വത്തിന്റെ യുക്തിയെ ജൈവകൃഷി ചോദ്യം ചെയ്യുമ്പോള്‍

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള
ഒരേയൊരു വഴിയാണ് ജൈവകൃഷി. ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി
ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യക്തിയുടേയും
കുടുംബത്തിന്റേയും സമൂഹത്തിന്റേയും പ്രതിരോധവും സമരവുമാണ്.