കേരളത്തിന്റെ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
വിദ്വേഷികളായ പുരുഷപ്പടകള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതുന്ന സ്ത്രീകളെ റിപ്പോര്‍ട്ട് ചെയ്ത്
നിശ്ശബ്ദരാക്കുന്ന സംഭവങ്ങള്‍ ഒന്നിനുപുറകെമറ്റൊന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ വി.പി. റജീനയുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത സംഭവം
പല കാരണങ്ങളാലും ശ്രദ്ധിക്കേണ്ട ഒന്നാണ്.