പാലൈ വീണ്ടെടുത്ത മാണിക്കനാര്‍
മാണിസാറിന് വോട്ടുചെയ്യുന്നതിലൂടെ തങ്ങള്‍ ചരിത്രദൗത്യമാണ് നിറവേറ്റുന്നതെന്ന കാര്യം
പാലാക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. പാലായില്‍ ജനിക്കുന്ന ഒരോ കുട്ടിക്കും തങ്ങളുടെ ചരിത്രപരമായ സ്ഥാനവും ഗരിമയും അപ്പനപ്പൂപ്പന്മാര്‍ വിദ്യാഭ്യാസ കാലത്തുതന്നെ ചെവിയില്‍
ഓതിക്കൊടുക്കാറുണ്ട്. ആ ചരിത്രമാകട്ടെ സംഘകാലത്തോളം നീളുന്നതുമാണ്.