വികസന ബദലെന്ന കള്ളവും പഠന കോണ്‍ഗ്രസും
പുതിയ കാലത്തെ വികസനമാതൃക തയ്യാറാക്കുന്നതിന് വേണ്ടി സി.പി.എം
സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു ഇടതുപക്ഷ ബദല്‍
വികസനപ്രതീതിയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.
പോസ്‌കോ കമ്പനിക്ക് പിന്മാറുകയല്ലാതെ മാര്‍ഗ്ഗമില്ല
പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന ജനകീയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ഉരുക്കു നിര്‍മ്മാണ കമ്പനിയായ പോസ്‌കോ ഒഡീഷയില്‍ ആരംഭിക്കാനിരുന്ന വമ്പന്‍ ഉരുക്കു നിര്‍മ്മാണ കയറ്റുമതി പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുകയാണ്. വിജയത്തിലേക്കെത്തുന്ന ഒരു സമരത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നു പോസ്‌കോ സമരത്തിന് നേതൃത്വം നല്‍കുന്ന പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതിയുടെ വക്താവ്.
Read Moreശബരിമല പശ്ചിമഘട്ടത്തെ പ്ലാസ്റ്റിക് മലയാക്കി മാറ്റുന്നു
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.
Read Moreഈ കുട്ടികള്‍ക്ക്, അമ്മമാര്‍ക്ക് എന്നാണ് നീതികിട്ടുക?
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അവര്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. 2016 ജനുവരി 26 മുതല്‍ ദുരിതബാധിതരായ കുട്ടികളെയും എടുത്തുകൊണ്ട് അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു.
Read Moreകുമ്മുന്ന മനങ്ങള്‍
വിഴുപ്പിന്റെ ഘോഷയാത്രകളില്‍ കൂടെക്കൂടുന്നവരെല്ലാം അനുയോജ്യ വ്യക്തിത്വങ്ങള്‍ തന്നെയാകുമെന്ന് വെള്ളാപ്പള്ളിയുടെയും കുമ്മനത്തിന്റെയും യാത്രകളില്‍ പങ്കുചേര്‍ന്ന ചില മഹാന്മാര്‍ നമുക്ക് മനസ്സിലാക്കിത്തരുന്നതായി.
Read Moreവിഴിഞ്ഞം പാക്കേജ്: സര്‍ക്കാറും ലത്തീന്‍ രൂപതയും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി 475 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടാക്കിയ ഈ പാക്കേജ് അപര്യാപ്തവും സര്‍ക്കാറും ലത്തീന്‍ രൂപതയും തമ്മിലുള്ള നീക്കുപോക്കുമാണെന്ന്
Read Moreപീക്ക് ഓയില്‍ (എണ്ണ ഉത്പാദനത്തിലെ പാരമ്യത)
പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും – 4
Read Moreഅപരശബ്ദങ്ങളോടുള്ള ഭരണകൂട അസഹിഷ്ണുതയ്‌ക്കെതിരെ, Against State Surveillance, പൊതുഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍
അഭിപ്രായഭിന്നതകളോട് തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കുന്ന ഗവണ്‍െമന്റും ഇന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് സ്റ്റേറ്റിന്റെ അമിതാധികാര പ്രവണതകളും, മറുവശത്ത് മധ്യകാല യാഥാസ്ഥിതികത്വത്തില്‍ നിന്ന് മുന്നോട്ടുപോകാത്ത പ്രതിലോമശക്തികളുംകൂടി ജനാധിപത്യത്തിലെ പ്രതീക്ഷകളെ നിരന്തരം ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. മൗലികാവകാശങ്ങളുടെ, സെക്യുലറിസത്തിന്റെ, ലിംഗനീതിയുടെ, സ്വതന്ത്രചിന്തയുടെയെല്ലാം കല്ലുകള്‍ മതഭ്രാന്തന്മാര്‍ ഇളക്കുമ്പോള്‍ അതിലൊന്നും ഇടപെടാത്ത പോലീസ് സംവിധാനങ്ങള്‍ സ്റ്റേറ്റിന് ഹിതകരമല്ലാത്ത എല്ലാ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് കടന്നുകയറുകയാണ്. സാംസ്‌കാരിക ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച്, കേരളീയം പോലെയുള്ള പരിസ്ഥിതി-മനുഷ്യാവകാശ […]
Read More