ശബരിമല പശ്ചിമഘട്ടത്തെ പ്ലാസ്റ്റിക് മലയാക്കി മാറ്റുന്നു
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.