തീരസംരക്ഷണം: കടല്‍ഭിത്തി ഒരു പരിഹാരമല്ല

കടല്‍ഭിത്തി എന്ന പേര് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. തീരദേശത്തെ വസ്തുവകകളെ സംരക്ഷിക്കാനായി തീരത്തോടടുത്ത കടലില്‍ നിര്‍മ്മിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഘടന എന്ന നിലയിലാണ് ശാസ്ത്രീയമായി കടല്‍ഭിത്തി വിവക്ഷിക്കപ്പെടുന്നത്. അത്തരം എന്‍ജിനീയറിംഗ് ഘടനകളുടെ ഫലവത്തത ഇന്ന് ശാസ്ത്രലോകത്തില്‍ ഒരു വലിയ തര്‍ക്കവിഷയമാണ്.