കേരള വികസനം: പ്രതിസന്ധികള്‍, പുനര്‍ചിന്തകള്‍
വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി കാടുകളും പുഴകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കണ്ടല്‍ക്കാടുകളും കടലും കടലോരവും ഇല്ലെന്ന തിരിച്ചറിവില്‍, അവയുടെ സംരക്ഷണത്തിനായി പോരാടുന്ന ജനങ്ങളും, ജാതി-മത-ലിംഗ വിവേചനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയ ബദലുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പറയുന്നു…
Read Moreകേരളം ഉടന്‍ പരിഗണിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
ഭൂവുടമസ്ഥത-കൃഷി-ഭക്ഷ്യസ്വയംപര്യാപ്തത, ഊര്‍ജ്ജ മേഖല, ആരോഗ്യ മേഖല, വ്യവസായം/വ്യാവസായിക മലിനീകരണം/തൊഴില്‍/സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ രംഗം, വിഭവസംരക്ഷണം, സാമൂഹ്യനീതി/ലിംഗനീതി/മനുഷ്യാവകാശം, ജനാധികാരം/വിഭവാധികാരം/ഭരണനവീകരണം/വിവരാവകാശ നിയമം, നഗരവത്കരണം/നഗരമാലിന്യസംസ്‌കരണം/പാര്‍പ്പിടം/സ്വകാര്യമൂലധന നിക്ഷേപങ്ങള്‍, ഗതാഗതം/ദേശീയപാത സംരക്ഷണം/സുസ്ഥിര മാര്‍ഗ്ഗങ്ങള്‍…
Read More2096ലെ ഭീകര ദുരന്തത്തിന് 2016ലെ കാര്‍ണിവെല്‍ കയ്യൊപ്പ്
80 കൊല്ലങ്ങള്‍ക്ക് ശേഷം നമുക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരില്ല. കാരണം, അന്ന് കേരളത്തില്‍ ശേഷിക്കുക കുറേ കല്ലും പൊടിയുമായിരിക്കും. അതായത്, ഉയര്‍ന്ന താപനിലമൂലം കടലെടുത്ത് ബാക്കിവരുന്ന കേരളം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഒരു മരുഭൂമിയായിരിക്കും.
Read Moreനിയമം എന്ന പൊട്ടാസ്സ്
വലിയ പ്രതിസന്ധിയിലായിരുന്നു ഇക്കൊല്ലത്തെ തൃശൂര്‍ പൂരം വെടിക്കെട്ട്. 109 പേര്‍ മരിച്ച പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ആനയെഴുന്നെള്ളിപ്പിലും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതിയും ഉദ്യോഗസ്ഥരും ഉത്തരവിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. മനുഷ്യനുണ്ടാക്കിയ നിയമങ്ങളായതുകൊണ്ട് മനുഷ്യര്‍ തന്നെ ഇതെല്ലാം സുഗമമായി മറികടന്നു. എങ്ങനെ?
Read Moreനിയമനടപടികളെ മറികടക്കാന്‍ കൊക്കക്കോളയുടെ കുതന്ത്രങ്ങള്‍
ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗോകുല്‍ പ്രസാദ് എന്ന വ്യക്തി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷവും കൊക്കക്കോള കമ്പനിക്കെതിരായ നിയമനടപടിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയത്. നിയമനടപടി വഴിയുണ്ടാകുന്ന കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അതിനുമുന്നേ ഗോകുല്‍ പ്രസാദ് എന്ന സ്വകാര്യവ്യക്തി വഴി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് കൊക്കക്കോള ഒരു കേസ് ഫയല്‍ ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്.
Read Moreപരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി പ്രശ്‌നത്തെ/വിഷയത്തെക്കുറിച്ച് […]
Read More