ഇവിടെ വൈദ്യുതിക്ഷാമമില്ല, ഉള്ളത് ഊര്‍ജ്ജത്തെക്കുറിച്ചുള്ള അറിവില്ലായ്മ
കേരളത്തിന്റെ വൈദ്യുതക്ഷാമത്തെക്കുറിച്ച് കെ.എസ്.ഇ.ബി പറയുന്ന കണക്കുകള്‍ തെറ്റാണെന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും ഔദ്യോഗിക രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു ചാലക്കുടിപുഴ സംരക്ഷണ സമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍
Read Moreബദല്‍ ഊര്‍ജ്ജാന്വേഷണങ്ങള്‍ വീടുകളില്‍ നിന്നാണ് തുടങ്ങേണ്ടത്
പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ എങ്ങനെ കൂടുതലായി ആശ്രയിക്കാം എന്ന ചിന്ത കേരളത്തിലും വ്യാപകമാവുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ‘സിയാല്‍’ സൗരോര്‍ജ്ജ നിലയം ഒരു മാതൃകയായി എടുത്തുകാട്ടപ്പെടുന്നുമുണ്ട്. എന്നാല്‍ ആത്യന്തികമായി മാറേണ്ടത് ഗാര്‍ഹിക ഉപഭോക്താക്കളുടെ സമീപനമാണെന്ന് ബദല്‍ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധനായ
Read Moreമനുഷ്യസമൂഹത്തിലെ ഊര്‍ജ്ജപ്രവാഹത്തെ എങ്ങനെ മനസ്സിലാക്കണം ?
പാരിസ്ഥിതിക ബോദ്ധ്യങ്ങളെ പ്രശ്‌നാധിഷ്ഠിതമായി കാണാതെ അതിന്റെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയപരവുമായ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സോഷ്യലിസ്റ്റ് വീക്ഷണം കാലാനുസൃതമായി പൊളിച്ചെഴുതണം… സമ്പദ്‌വ്യവസ്ഥയിലെ ഊര്‍ജ്ജപ്രവാഹത്തെ സംബന്ധിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന പ്രമുഖ സൈദ്ധാന്തികന്‍ ഡോ. സാഗര്‍ധാര സംസാരിക്കുന്നു.
Read Moreതെറ്റുപറ്റിയതാര്‍ക്ക്? കോടതിക്കോ, വികസന വിദഗ്ദ്ധര്‍ക്കോ?
കേരളത്തിലെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വിധി ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 മെയ് 16ന് പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തെല്ലാമാണ്? വികസനത്തിന്റെതന്നെ ഒരു പ്രതിസന്ധിയായി ഈ വിധി വായിക്കേണ്ടത് എന്തുകൊണ്ട്?
Read Moreഡീസലിന് വീണ വിലക്ക് ഗതാഗത നയം മാറ്റുമോ?
പൊതു ഗതാഗത സംവിധാനങ്ങളുടെ ആകര്‍ഷണീയതയും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും സ്വകാര്യവാഹനഭ്രമത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നൊരു ദ്വിമുഖ തന്ത്രമാണ് കേരളത്തിന് അഭികാമ്യം. ഡീസല്‍ വാഹന നിയന്ത്രണം അതിലൊരു ഘടകം മാത്രമേ ആകുന്നുള്ളൂ.
Read Moreഹിംസയുടെ സമ്പദ്ശാസ്ത്രവും അനീതി നിറഞ്ഞ വികസനവും
മൈത്രിയിലും സഹകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായാണ് സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പ്. ഹിംസയുടെ സമ്പദ്ശാസ്ത്രത്തിന്റെ ആധിക്യം സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പിനെ കഷ്ടത്തിലാക്കുന്നു. കുറച്ചുപേരുടെ ലാഭത്തിനായി ഒരു വലിയ ജനസമൂഹത്തിന്റെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്നതിനാണ് ഹിംസയുടെ സമ്പദ്ശാസ്ത്രം ഊന്നല്‍ നല്‍കുന്നത്.
Read Moreഎന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
സ്‌കൂള്‍ സ്ഥലവും കെട്ടിടവും അടങ്ങുന്ന റിയല്‍ എസ്റ്റേറ്റിന്റെ മതിപ്പു വിലയും, അധ്യാപക നിയമനത്തിലൂടെ തരമാകുന്ന കോഴപ്പണവും താരതമ്യം ചെയ്താണ് സ്‌കൂള്‍ നിലനിര്‍ത്തണമോ ഭൂമിയും കെട്ടിടവും വിറ്റു കാശാക്കണോ എന്ന തീരുമാനത്തിലേയ്ക്ക് ഉടമസ്ഥര്‍ എത്തിച്ചേരുന്നത്. നിരങ്കുശമായ ഈ കച്ചവട സ്ഥിതിക്ക് നിരുപാധികം വഴങ്ങിക്കൊടുക്കണമോ എന്നത് കൃത്യമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ലാഭകരമല്ലാത്തതിനാല്‍ സ്‌കൂളുകള്‍ പൂട്ടുന്ന കാലത്തോട് ചില മറു ചോദ്യങ്ങള്‍.
Read Moreആരാണ് പന്നി?
‘കറുത്ത ശരീരങ്ങളുടെ ആഘോഷം’ എന്നും ‘ദളിത് ഉടലുകള്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു’ എന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ‘കമ്മട്ടിപ്പാടം’ ശരിക്കും ദളിതരെ അവഹേളിക്കുന്ന ഒരു മുഴുനീള സിനിമയാണെന്നും ‘ഒഴിവുദിവസത്തെ കളി’യില്‍ നിന്നും ‘ഫാന്‍ട്രി’യില്‍ നിന്നും രാജീവ് രവി പലതും പഠിക്കേണ്ടതുണ്ടെന്നും
Read Moreകൊക്കക്കോളയ്ക്ക് താക്കീതുമായി വീണ്ടും പ്ലാച്ചിമട ജനത
പ്ലാച്ചിമടയിലെ തദ്ദേശീയരായ ആദിവാസി ജനത നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊക്കക്കോളയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസാണ് ഇത്. എന്തെല്ലാമാണ് ഇതിന്റെ തുടര്‍ സാദ്ധ്യതകള്‍? പ്രതിഫലനങ്ങള്‍?
Read More