തെറ്റുപറ്റിയതാര്‍ക്ക്? കോടതിക്കോ, വികസന വിദഗ്ദ്ധര്‍ക്കോ?

കേരളത്തിലെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വിധി  ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 മെയ് 16ന്  പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തെല്ലാമാണ്? വികസനത്തിന്റെതന്നെ ഒരു പ്രതിസന്ധിയായി ഈ വിധി വായിക്കേണ്ടത് എന്തുകൊണ്ട്?