ഹിംസയുടെ സമ്പദ്ശാസ്ത്രവും അനീതി നിറഞ്ഞ വികസനവും

മൈത്രിയിലും സഹകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായാണ് സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പ്. ഹിംസയുടെ സമ്പദ്ശാസ്ത്രത്തിന്റെ ആധിക്യം സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പിനെ കഷ്ടത്തിലാക്കുന്നു. കുറച്ചുപേരുടെ ലാഭത്തിനായി ഒരു വലിയ ജനസമൂഹത്തിന്റെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്നതിനാണ് ഹിംസയുടെ സമ്പദ്ശാസ്ത്രം ഊന്നല്‍ നല്‍കുന്നത്.