റോഡിന് വീതികൂടുമ്പോള്‍ ഈ നാടിന് എന്തു സംഭവിക്കുന്നു ?
വര്‍ദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുക എന്നത് ഇന്ന് സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനപ്പെരുപ്പത്തെ താങ്ങാന്‍ കഴിയുന്നവിധം ദേശീയപാതകള്‍ക്ക് വീതി കൂടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് പൊതുനിരത്തുകളുടെ സ്വകാര്യവത്കരണവും ചുങ്കം പിരിക്കലും അഴിമതിയും വന്‍ കുടിയിറക്കലുമാണ്. റോഡ് വികസനം എന്ന പേരില്‍ അരങ്ങേറുന്ന കൊള്ളകളെക്കുറിച്ച് ദേശീയപാത സമരസമിതി സംസ്ഥാന കണ്‍വീനറുമായി ഒരു ദീര്‍ഘസംഭാഷണം.
Read Moreമഹാശ്വേതാദേവി എന്ന മനുഷ്യമഹാമാപിനി
ഒരിക്കലും സാഹിത്യമണ്ഡലത്തില്‍ മാത്രം ഒതുങ്ങാതെ, പോരാളികളായ ആക്ടിവിസ്റ്റുകള്‍ക്കും വികസന ഫാഷിസത്തിന്റെ ഇരകളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഒപ്പം സഞ്ചരിച്ച്, അവര്‍ക്ക് തണലും കരുത്തമേകിയ മുഴുനീള രാഷ്ട്രീയക്കാരി കൂടിയായിരുന്നു മഹാശ്വേതാ ദേവി. അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയുടെ കേരള സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു
Read Moreഅതിരപ്പിള്ളിയിലെ നവരാഷ്ട്രീയം
പുഴയുടെയും കാടിന്റെയും നഷ്ടം മാത്രമല്ല, ഗോത്രവര്‍ഗ്ഗാരായ കാടര്‍ ആദിവാസികളുടെ
അവകാശങ്ങള്‍, വെള്ളച്ചാട്ടത്തെ ആശ്രയിക്കുന്ന ദലിത് വിഭാഗങ്ങള്‍, കുടിവെള്ളം-ജലസേചനം-
ടൂറിസം എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ പുഴ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ തുടങ്ങിയ
നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയം രചിക്കുകയാണ്
അതിരപ്പിള്ളി ഡാം വിരുദ്ധ സമരമെന്ന്
പെല്ലറ്റ് വെടിയുണ്ടകള്‍ക്ക് ഒന്നും പരിഹരിക്കാന്‍ കഴിയില്ല
കാശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭൗതികമായ
സുസ്ഥിതിയേക്കാള്‍ മാനസികമായ സന്തുഷ്ടിയാണ് പുലരേണ്ടത്. കശ്മീരികള്‍ക്ക്
സ്വീകാര്യമായ ഒരു രാഷ്ട്രീയ പരിഹാരം ഉരുത്തിരിഞ്ഞുവന്നാല്‍ മാത്രമേ അത്
സംഭവിക്കുകയുള്ളൂ. പല രാഷ്ട്രീയ വിദഗ്ധരും അഭിപ്രായപ്പെടുന്നതുപോലെ
സ്വയംഭരണാവകാശം തന്നെയാകും പരിഹാരം.
മണിപ്പൂരിന്റെ ഹൃദയത്തിലെ ഇറോം ഷര്‍മ്മിള
അഫ്‌സ്പ മൂവ്‌മെന്റിന്റെ ‘പോസ്റ്റര്‍ ഗേള്‍’ എന്ന പ്രതിച്ഛായ ഉപേക്ഷിച്ച്, ജനാധിപത്യ രീതിയില്‍
വ്യത്യസ്തമായ ഒരു സമരത്തിന് അവള്‍ തുടക്കം കുറിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അവളെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ബലികൊടുത്തുകൊണ്ട് നടത്തിയ ആ സമരത്തിന്റെ പ്രതീകമായി ഇനിയും അവള്‍ തുടരും.
ഇത് തൊഴില്‍ ദായകമല്ല, തൊഴില്‍ ധ്വംസന വികസനം
പുത്തന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇത്, വിചാരിച്ചതുപോലെയുള്ള തൊഴില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. കൃത്രിമബുദ്ധിയുടെയും ആട്ടോമേഷന്റെയും ദിനംപ്രതിയുള്ള വളര്‍ച്ച മനുഷ്യാദ്ധ്വാനത്തെ
അധികപ്പറ്റാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ പ്രകൃത്യാധിഷ്ടിത ജീവിതത്തെയും
ഉപജീവനത്തെയും അത് താറുമാറാക്കുന്നു.
എന്ററോബിയാസ് വെര്‍മികുലാരിസ്
ആഗസ്റ്റ് പത്ത് ദേശീയ വിരവിമുക്ത ദിനമായതുകൊണ്ടാണോ, അതോ രാഷ്ട്രീയ കൃമികടിയുള്ളവര്‍ സ്വയം തിരിച്ചറിയട്ടേ എന്നുകൂടി കരുതിയാണോ ‘പല്ലില്ലാതെ കടിക്കുന്ന കൃമികള്‍’ എന്നൊരു ലേഖനം ദേശാഭിമാനി ദിനപത്രത്തിന്റെ അക്ഷരമുറ്റത്തില്‍ പ്രസിദ്ധീകരിച്ചത്?
Read More