ഇത് തൊഴില്‍ ദായകമല്ല, തൊഴില്‍ ധ്വംസന വികസനം

പുത്തന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇത്, വിചാരിച്ചതുപോലെയുള്ള തൊഴില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. കൃത്രിമബുദ്ധിയുടെയും ആട്ടോമേഷന്റെയും ദിനംപ്രതിയുള്ള വളര്‍ച്ച മനുഷ്യാദ്ധ്വാനത്തെ
അധികപ്പറ്റാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ പ്രകൃത്യാധിഷ്ടിത ജീവിതത്തെയും
ഉപജീവനത്തെയും അത് താറുമാറാക്കുന്നു.