ഡീമോണിറ്റൈസേഷന്‍: കാണാന്‍ കൂട്ടാക്കാത്ത ഐ.എം.എഫ് ചരടുകള്‍
തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത സാമ്പത്തികക്രമത്തെ സാദ്ധ്യമായത്രയും പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലും തമ്മിലെന്ത് എന്ന് അന്വേഷിക്കുന്നു
Read Moreഅസാധുവാക്കപ്പെടുന്ന ജനാധിപത്യം
മോദിയെ സംബന്ധിച്ചിടത്തോളം കറന്‍സി അസാധുവാക്കല്‍ ഒരു ടെസ്റ്റ് ഡോസാണ്. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും അവസാനിപ്പിക്കുന്നതിന് ഇതെത്രമാത്രം പങ്കുവഹിക്കുമെന്നല്ല മോദിയും സംഘവും പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനത ഈ സാമ്പത്തികാടിയന്തിരാവസ്ഥയെ എപ്രകാരം സ്വീകരിക്കുന്നു? ഈ പരീക്ഷണം ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശരി വയ്ക്കുന്നുവെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തീര്‍ച്ചയായും അടുത്ത നടപടികളിലേയ്ക്ക് നീങ്ങാനാവും.
Read Moreനോട്ടുനിരോധനം എന്ന മനുഷ്യത്വരഹിതമായ കൊള്ള
നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാരില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതങ്ങള്‍ സര്‍ക്കാരിന് ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല എന്നതുതാണ് നാം എത്തിനില്‍ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി
Read Moreകൈയില്‍ പണമില്ലാതെ വിഷമിക്കേണ്ടതുണ്ടോ?
നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ടു മുതല്‍ ജനം നട്ടം തിരിയുകയാണ്. ബാങ്കിലും എ.ടി.എം കൗണ്ടറുകളും ക്യൂ അവസാനിക്കുന്നില്ല. പണത്തിന്റെ കടിഞ്ഞാണ്‍ കൈയിലുള്ള ഇവരുടെയൊക്കെ മുമ്പില്‍ ജനം നിസ്സഹായരായി യാചിച്ചുനില്‍ക്കേണ്ടി വന്നത് എങ്ങനെയാണ്? സാമ്പത്തിക കാര്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്കാകില്ലേ?
Read Moreമനുഷ്യനും രാഷ്ട്രവും
എപ്പോഴാണോ ഒരു രാഷ്ട്രം അതിന്റെ പ്രഖ്യാപിത ഉദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുന്നത്, എപ്പോഴാണോ അത് പൊതുനന്മയെ പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നത്, അപ്പോള്‍ അതിന്റെ പൗരന്മാര്‍ക്ക് ആ സാമൂഹിക ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങാനുള്ള, തങ്ങളുടെ പരമാധികാരം തിരിച്ചെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്
Read Moreദേശീയഗാനം: സുപ്രീകോടതിയുടെ വികലമായ ദേശാഭിമാനം
സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ
പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ
എന്തുകൊണ്ട് ദേശീയഗാന കേസില്‍ കക്ഷിചേര്‍ന്നു?
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എല്ലാ സിനിമകള്‍ക്കും മുന്നേ ദേശീയഗാനം ആലപിക്കണം എന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. എന്താണ് ഫിലിം സൊസൈറ്റിയുടെ നിലപാട്?
Read Moreഇടതുസര്‍ക്കാരും സേനയുടെ മനോവീര്യവും
ദൈവദത്തമായ അധികാരമാണ് തങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന പഴയ നാട്ടുരാജാക്കന്മാരെപ്പോലെ എന്തുകൊണ്ടാണ് ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഇടതുസര്‍ക്കാര്‍
പ്രവര്‍ത്തിക്കുന്നത്? കേരളത്തില്‍ അരങ്ങേറുന്ന ജനവിരുദ്ധ പോലീസിംഗിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു.
കൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്
ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
‘വാഷ് മൈ ആസ്, യുവര്‍ മെജസ്റ്റി’
പ്രമുഖ ഇറാനിയന്‍ സംവിധായകനായ മൊഹ്‌സെന്‍ മക്മല്‍ബഫ് 2014ല്‍ സംവിധാനം ചെയ്തതാണ് ‘ദി പ്രസിഡണ്ട്’. കാലികപ്രസക്തിയാണ് മാനദണ്ഢമാക്കുന്നതെങ്കില്‍ 2014ല്‍ ഇറങ്ങിയ ഈ സിനിമയായിരുന്നു കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ആകേണ്ടിയിരുന്നത്.
എന്തുകൊണ്ട്?
ചെറുവള്ളി വിമാനത്താവളം: തോട്ടം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വ്യാജരേഖകള്‍ വഴി കൈവശം വയ്ക്കുകയും ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറുകയും ചെയ്ത ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് കോര്‍പ്പറേറ്റളുടെ അനധികൃത ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ്.
Read Moreജാതിക്കോളനികള്‍ തുടച്ചുനീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക
ഭൂമി-പാര്‍പ്പിടം-അധികാരം-തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ‘ചലോ തിരുവനന്തപുരം’ അവകാശ പ്രഖ്യാപന
റാലിയുടെ ഉദ്ഘാടനം ജനുവരി 29ന് ചെങ്ങറ സമരഭൂമിയില്‍ വച്ച് ജിഗ്നേഷ് മേവാനി
നിര്‍വഹിക്കുകയാണ്. എന്താണ് പദയാത്രയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്ന് വിശദീകരിക്കുന്ന
മാനിഫെസ്റ്റോയില്‍ നിന്നും…