ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍
വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?