മഴക്കാടുകളെ മരുഭൂമിയാക്കി കാട്ടുതീ കാടുവിഴുങ്ങുന്നു
അതിശക്തമായ കാട്ടുതീയില്‍ വയനാടന്‍ കാടുകള്‍ കത്തിയമരുകയാണ്. പറമ്പിക്കുളം അടക്കമുള്ള കേരളത്തിലെ സുപ്രധാന വനമേഖലകളിലെല്ലാം ഈ വര്‍ഷം കാട്ടുതീ വീണിരുന്നു. പുനഃരുജ്ജീവനം അസാദ്ധ്യമാകും വിധം കേരളത്തിലെ കാടുകളുടെ നൈസര്‍ഗികശേഷി നശിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് വ്യാപകമായ ഈ തുടര്‍ച്ചയായ കാട്ടുതീ.