സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

സ്വതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നിയമനിര്‍മ്മാണസഭ നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയായി നിയമസഭ മാറി. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടുന്ന നിയമസഭ എന്താണ് ജനാധിപത്യത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം രിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ശക്തമാക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയുന്നത് പ്രധാനമാണ്. പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ കേരള നിയമസഭയില്‍ വരുന്ന ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുന്ന പംക്തി തുടങ്ങുന്നു…