ആധാര്‍: ദേശസുരക്ഷയുടെ പേരില്‍ ചാരക്കണ്ണുകള്‍ വേട്ടക്കിറങ്ങുന്നു

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധാര്‍ എന്ന 12 അക്ക ‘തിരിച്ചറിയല്‍ രേഖ’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സിവില്‍ സമൂഹവും, മനുഷ്യാവകാശ സംഘടനകളും, നിയമവിദഗ്ധരും ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി പദ്ധതി പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ലോകസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ദശകത്തിനിപ്പുറം ആധാര്‍ നിയമമായിരിക്കുകയാണ്. പൗരനിരീക്ഷണം ലക്ഷ്യമാക്കുന്ന ഈ പദ്ധതി എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന് വിശദമാക്കുന്നു…