പ്ലാച്ചിമടയില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല
”പ്ലാച്ചിമടയില്‍ നിയമസംവിധാനങ്ങള്‍ തകിടം മറിഞ്ഞുപോയി. ഇപ്പോഴും വ്യവസായവത്കരണത്തിന്റെ പേരില്‍ പ്രാഥമികമായ തകിടം മറിച്ചലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും പഠിച്ചില്ല. പ്ലാച്ചിമടയില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടുമില്ല. നമുക്ക് കെട്ടുകാഴ്ചകളോടാണ് താത്പര്യം.” പ്ലാച്ചിമട ഉന്നതാധികാര സമിതി ചെയര്‍മാനും ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലറുമായ കെ. ജയകുമാര്‍ പ്ലാച്ചിമട അനുഭവങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നു.