ദേശീയതയും ഇടതുചിന്തയും

ഓരോ വ്യവസ്ഥയും നിലനില്‍ക്കുന്നത് അതിന്റെ ഉള്ളില്‍ത്തന്നെയുള്ള ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ
മുകളിലാണ്. ഇടതുചിന്തയുടെ പ്രധാനസ്വഭാവം ഈ വൈരുദ്ധ്യങ്ങളെ കണ്ടെത്തുക എന്നതാണ്.
ദേശരാഷ്ട്രത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ദേശരാഷ്ട്രം നിലനില്‍ക്കുന്നത് ഏതെല്ലാം
പൊരുത്തക്കേടുകള്‍ക്ക് മുകളിലാണ് എന്ന് കണ്ടെത്തുകയാണ് ഇടതുചിന്തയുടെ രീതി.