ചങ്ങാത്ത മുതലാളിത്തം, അഴിമതി, ഹിതകരമായ മൗനങ്ങള്‍
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വ്വചനങ്ങളില്‍
ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ, സമനിരപ്പായ കളിസ്ഥലമോ ഒന്നും തന്നെ അത് പ്രദാനംചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്‍ക്കുന്ന,
വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ്
മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.
കാവിവല്‍ക്കരണ കാലത്തെ രാഷ്ട്രീയവും മാദ്ധ്യമങ്ങളും
നാഷണലിസത്തെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അതേ സംവാദമാണ് ഇന്ന്
കാവിവല്‍ക്കരണത്തിന്റെ മൂര്‍ത്തിമത്ഭാവമായി നാം കാണുന്നത്. ഭൂരിപക്ഷ ദേശീയതയെ സംബന്ധിച്ച സംവാദം ഇന്ന് സംവാദത്തിന്റെ തലം വിട്ട് പ്രയോഗത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈയൊരു ആശയപരമായ ജീര്‍ണ്ണതയെ എങ്ങിനെ പ്രതിരോധിക്കാം എന്നതായിരിക്കണം നമ്മുടെ മുന്നിലുള്ള സുപ്രധാന ചോദ്യം.
കാര്യക്ഷമവും നൈതികവുമായ ബദല്‍ മാദ്ധ്യമങ്ങള്‍
ഫിനാന്‍സ് മൂലധനവും വിപണിയും മാദ്ധ്യമങ്ങളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന
ഒരു പ്രത്യേക കാലത്താണ് നാം നില്‍ക്കുന്നത്. ആഗോള സാമ്പത്തിക മൂലധനത്തിന്റെ
സമ്മര്‍ദ്ദത്തിന്‍ കീഴിലാണ് പത്രപ്രവര്‍ത്തകര്‍ക്ക് പണിയെടുക്കേണ്ടി വരുന്നത്. വിപണി
ശക്തികളുടെ കെണിയിലകപ്പെട്ടിരിക്കുകയാണവര്‍. ഒരു കാന്‍സര്‍ എന്ന പോലെ
ഫിനാന്‍സ് മൂലധനം മാദ്ധ്യമമേഖലയെ അപ്പാടെ കീഴടക്കിക്കൊണ്ടിരിക്കുന്നു.
പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ്: അപേക്ഷ ക്ഷണിക്കുന്നു
കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോ ഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘പാരിസ്ഥിതിക തകര്‍ച്ചകളും വിഭവക്കൊള്ളയും അട്ടപ്പാടിയിലെ ആദിവാസി ജനതയെ തകര്‍ത്തത് എങ്ങനെ?’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും ഒരു പരിസ്ഥിതി […]
Read Moreഗൗരിയുടെ ചോദ്യങ്ങള്‍ ആ മരണത്തോടെ അവസാനിക്കില്ല
ഓരോ ചോദ്യങ്ങളും സ്വാഭിമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉന്നതമായ
ഒരുമയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവരുടെ അവസാനത്തെ ഫോണ്‍ വിളിയില്‍
അവര്‍ പറഞ്ഞത് ചുവപ്പും നീലയും തമ്മില്‍ സാധ്യമാക്കാവുന്ന ഐക്യത്തെക്കുറിച്ചായി
രുന്നു. നമ്മള്‍ തമ്മില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്ന് അവര്‍ വിശ്വസിച്ചു. കാരണം
നമുക്ക് എതിരിടാനുള്ളത് അങ്ങേയറ്റം ശക്തിമത്തായ ഫാസിസത്തോടാണ്.
ഞങ്ങള്‍ സംസാരിക്കുന്നത് വ്യത്യസ്തമായ വികസനത്തെക്കുറിച്ച്
കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം, ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം നമ്മുടെ പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് കടന്നുകളയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെയാണ് നാം ചോദ്യം ചെയ്യുന്നത്. എന്താണ് നിങ്ങളുടെ മുന്‍ഗണന? എന്താണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്?
Read Moreവിസമ്മതിക്കണമെങ്കില്‍ ജീവന്‍തന്നെ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരുമോ?
പൗരന്റെ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോള്‍ സമീപിക്കേണ്ട നിയമവ്യവസ്ഥ പോലും ഇന്ന് എന്തു സുരക്ഷയാണ് പ്രദാനം ചെയ്യുന്നത്? ദളിതരും സ്ത്രീകളും അവരുടെ അവകാശ
ങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യവസ്ഥ തന്നെ അവര്‍ക്കെതിരാവുന്നു.
വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ
തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.
കീഴാറ്റൂരിലെ പാടങ്ങള്‍ കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍
ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ബൈപാസ് എന്ന ‘പൊതു ആവശ്യ’ത്തിനായി
നികത്തപ്പെടേണ്ടതല്ല ഒരു നാടിനെ ഭക്ഷ്യ-ജല ദാരിദ്ര്യമില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്ന വയലുകള്‍ എന്ന കീഴാറ്റുകാരുടെ ബോധ്യത്തെ ബലപ്രയോഗത്താല്‍ മറികടക്കാനുള്ള ശ്രമം
ഭരണ-രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുകയാണ്.
ആദിവാസികളല്ല യഥാര്‍ത്ഥ മോഷ്ടാക്കള്‍
അട്ടപ്പാടിയില്‍ എവിടെ തിരഞ്ഞാലും ട്രൈബല്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാണാം.
കൂട്ടത്തില്‍ ആശ്രയമില്ലാത്തവരെ സംരക്ഷിക്കുവാനുള്ള സ്ഥാപനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട്
ആദിവാസികള്‍ മരിക്കുന്നു. മധുമാര്‍ കൊല്ലപ്പെടുന്നു. നിലമ്പൂര്‍ അരയ്ക്കാപ്പ് കോളനിയിലെ കാട്ടുനായ്ക്കര്‍
വിഭാഗത്തിലെ ആദിവാസിയായ
ഭീഷണി നേരുന്ന ഗ്രാമീണ റിപ്പോര്‍ട്ടര്‍മാര്‍
നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ അപേക്ഷിച്ച് പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ് കൂടുതലായും കൊലച്ചെയ്യപ്പെടുന്നത്. ഒരു റിപ്പോര്‍ട്ടറുടെ പ്രദേശം, ജോലിയിലെ ശ്രേണീനില, സാമൂഹ്യ പശ്ചാത്തലങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമാകു
ന്നുണ്ട്. എഴുതുന്ന ഭാഷയും വിഷയവും ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു.