കാവിവല്‍ക്കരണ കാലത്തെ രാഷ്ട്രീയവും മാദ്ധ്യമങ്ങളും

നാഷണലിസത്തെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അതേ സംവാദമാണ് ഇന്ന്
കാവിവല്‍ക്കരണത്തിന്റെ മൂര്‍ത്തിമത്ഭാവമായി നാം കാണുന്നത്. ഭൂരിപക്ഷ ദേശീയതയെ സംബന്ധിച്ച സംവാദം ഇന്ന് സംവാദത്തിന്റെ തലം വിട്ട് പ്രയോഗത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈയൊരു ആശയപരമായ ജീര്‍ണ്ണതയെ എങ്ങിനെ പ്രതിരോധിക്കാം എന്നതായിരിക്കണം നമ്മുടെ മുന്നിലുള്ള സുപ്രധാന ചോദ്യം.