ഗൗരിയുടെ ചോദ്യങ്ങള്‍ ആ മരണത്തോടെ അവസാനിക്കില്ല
ഓരോ ചോദ്യങ്ങളും സ്വാഭിമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉന്നതമായ
ഒരുമയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവരുടെ അവസാനത്തെ ഫോണ്‍ വിളിയില്‍
അവര്‍ പറഞ്ഞത് ചുവപ്പും നീലയും തമ്മില്‍ സാധ്യമാക്കാവുന്ന ഐക്യത്തെക്കുറിച്ചായി
രുന്നു. നമ്മള്‍ തമ്മില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്ന് അവര്‍ വിശ്വസിച്ചു. കാരണം
നമുക്ക് എതിരിടാനുള്ളത് അങ്ങേയറ്റം ശക്തിമത്തായ ഫാസിസത്തോടാണ്.