വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ

തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം  നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.