വികസനത്തിന്റെ പക്ഷവും മറുപക്ഷവും

Read More

വികസനത്തിന്റെ ധാര്‍മ്മികത, അതിന്റെ അധാര്‍മ്മികതയും

വികസനവുമായി ബന്ധപ്പെട്ട് ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പ്രശ്‌നങ്ങളെ എങ്ങനെ മനസ്സിലാ ക്കാം? ഏതു വീക്ഷണകോണില്‍ നി ന്നാണ് ധാര്‍മ്മികത വികസനവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ സാ ധാരണ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്? വികസനത്തിന്റെ ആധായകവും ഋണാത്മകവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഭരണകൂടവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? വികസനം എന്ന് പറയുന്നത് തന്നെ എന്താണ്?

Read More

മാര്‍ക്‌സിസം, പാരിസ്ഥിതിക നൈതികത, പ്രകൃതി-മനുഷ്യബന്ധങ്ങള്‍

പാരിസ്ഥിതിക നൈതികത ഇല്ലാത്ത രാഷ്ട്രീയപ്രയോഗം പ്രകൃതിവിരു ദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമാണ്. അതിനെതിരെയുള്ള ഒരു പ്രതിരോധം മാര്‍ക്‌സിസത്തില്‍ തന്നെയുണ്ട് എന്നത് ഇവിടുത്തെ ചര്‍ച്ചകളില്‍ മറച്ചുവയ്ക്കപ്പെടുന്നു. അത് പുറത്തുകൊണ്ടുവരിക എന്നത് തീര്‍ച്ചയായും കേരളത്തിലെ പരിസ്ഥിതി സമരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

അഭിമുഖം തയ്യാറാക്കിയത്:
എ.കെ. ഷിബുരാജ്‌

Read More

നിരന്തര വളര്‍ച്ചയല്ല, മാനവികതയുടെ വളര്‍ച്ച

പങ്കുവയ്ക്കലിന്റെ അടിസ്ഥാനം ലാഭമാണെന്ന് ചിന്തിക്കുന്ന വ്യവസ്ഥിതിക്ക് ഒരിക്കലും നീതിക്ക് വേണ്ടി നില്‍ക്കാന്‍ കഴിയില്ല. ലക്ഷ്യത്തെയും ഉപകരണത്തെയും സംബന്ധിച്ച നിലനില്‍ക്കുന്ന സന്ദേഹങ്ങള്‍ ആത്യന്തികമായി നാം തിരിച്ചറിയേണ്ടതുണ്ട്.

Read More

വികസനം, ജാതിവ്യവസ്ഥ, ശ്രേണീകൃത അസമത്വങ്ങള്‍

മൂലധനത്തിന് ജാതിയും മതവും ലിംഗവുമൊക്കെയുണ്ട്. അങ്ങനെതന്നേ മൂലധനം സഞ്ചരിക്കുകയുള്ളൂ. അതല്ലാതെ സ്വന്തം യുക്തിയില്‍, ലാഭപ്രചോദിതമായ യുക്തിയില്‍ നടക്കുന്ന ഒന്നാണ് മൂലധനം എന്നു പറയുന്നത് ശുദ്ധഭോഷ്‌കാണ്. ഇന്ത്യയെ സംബന്ധിച്ച്, ലോകത്തെ സംബന്ധിച്ച് വസ്തുതയുമായി യോജിക്കുന്ന കാര്യമല്ല അത്.
അഭിമുഖം തയ്യാറാക്കിയത്:
കെ. സന്തോഷ്‌കുമാര്‍

Read More

വിനാശ വികസനവും ബദലുകളുടെ പ്രതിരോധവും

ബദല്‍ പരീക്ഷണങ്ങളും വിനാശവികസനത്തിനെതിരായ സമരങ്ങളും ഒന്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിലവില്‍ മേധാവിത്വം പുലര്‍ത്തുന്ന വികസന മാതൃകയ്ക്ക് അത് ഒരു വെല്ലുവിളിയായി മാറും. അതുകൊണ്ടാണ് സമരങ്ങളുടെയും ബദലുകളുടെയും ഏ കോപനം എന്നത് വളരെ പ്രധാനമായിരിക്കുന്നത്.

Read More

സ്ഥായിത്വം, വികസനം, പ്രാകൃതിക മൂലധനം

ഭൗതിക വികസനത്തിന്റെ നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച അനുഭവിച്ചേ മതിയാകൂ. കാരണം ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അതേ നിരക്കില്‍ പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും പുനരുല്‍പാദനം സാധ്യമാകുന്നില്ല എന്ന ഭൗതികവും ജൈവികവുമായ പരിമിതിയെ അതിന് നേരിടേണ്ടതുണ്ട്.

Read More

സാമൂഹ്യ വികസനവും സാമ്പത്തിക അസമത്വങ്ങളും

വികസനം എന്നത് ഒരു അജണ്ട എന്ന നിലയില്‍ ഒരിക്കലും ദരിദ്രര്‍ക്ക് വേണ്ടിയുള്ള പരിപാടിയായിരുന്നില്ല എന്നു പറയാം. ജനങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ വികസനത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ചിന്തിക്കുന്നു, അതിന്റെ ആവശ്യത്തെക്കുറിച്ച് ഭരണാധികാരികള്‍ ചിന്തിക്കുന്നു.

Read More

വനഭരണത്തിലെ വ്യതിയാനങ്ങളും കൊളോണിയല്‍ ഭരണയുക്തിയും

കൊളോണിയല്‍ ഭരണകാലത്ത് രൂപംകൊണ്ട് ഉറച്ചുപോയ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്ന പരിപാടിയാണ് വനാവകാശ നിയമം. അതുകൊണ്ടാണ് ഒരുപാട് തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നതും. നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തുകൊണ്ട് നിസ്സഹകരണങ്ങള്‍ നേരിടേണ്ടിവരുന്നു എന്നു മനസ്സിലാക്കാന്‍ ഒരുപാട് കാലം നമുക്ക് പിന്നിലേക്ക് പോകേണ്ടി വരും.

Read More

കാലാവസ്ഥക്കെടുതികള്‍ വികസന പുനര്‍ചിന്ത ആവശ്യപ്പെടുന്നു

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഏറെയും ജീവിതസമരങ്ങളാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പരിസ്ഥിതി സംരക്ഷണമാകുന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കുന്ന വികസനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. വിനാശകരമായ വികസനം വേണ്ട എന്ന് വളരെ കൃത്യമായിത്തന്നെയാണ് അവര്‍ പറയുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ സമരങ്ങള്‍ പറയുന്നു എന്ന് മാത്രം.

Read More

ആവാസവ്യവസ്ഥാ മനുഷ്യരോട് വികസനം ചെയ്യുന്നതെന്ത്?

പൊതുബോധം ഏപ്പോഴും ഉയര്‍ത്തുന്ന ഒരു ചോദ്യം ‘ആദിവാസികള്‍ക്കും വികസിക്കണ്ടേ?’ എന്നതാണ്. മാനുഷികമായും സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകേണ്ട ‘പുരോഗതി’യെ ഈ ‘വികസന’ പൊതുബോധം പ്രതിനിധാനം ചെയ്യുന്നുണ്ടോ?

Read More

അട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും

അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയിലും താഴെയായി. 1950-ല്‍ ആയിരത്തോളം കുടിയേറ്റക്കാര്‍ മാത്രമുണ്ടായിരുന്ന അട്ട പ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. അട്ടപ്പാടിയിലെ ഈ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്‌കാസനവുമായി ബന്ധമുണ്ട്.

Read More

ട്രാംവേ മുതല്‍ അതിരപ്പിള്ളി വരെ: കാടര്‍ ആദിവാസികളും വികസനവും

ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുവരുന്ന കാടര്‍ കേരളത്തിലെ അഞ്ച് പ്രാക്തന ആദിവാസി വിഭാഗത്തില്‍ ഒരുവരാണ്. ചാലക്കുടിപ്പുഴയില്‍ നിര്‍മ്മിച്ച ആറ് അണക്കെട്ടുകളും വികസന-വനപരിപാലന നയങ്ങളും എങ്ങനെയാണ് കാടരുടെ ജീവിതത്തെ മാറ്റിമറിച്ചത്?

Read More

ആദിവാസി കേരളവും ഘടനാപരമായ അക്രമവും

എന്തുകൊണ്ടാണ് അരികു വത്കരിക്കപ്പെട്ട ജനങ്ങളുടെ സേവനത്തിനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമ-ഭരണ-സംവിധാനങ്ങള്‍ അതേ ജനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത്? ചട്ടങ്ങള്‍ ചിട്ടയില്ലാത്ത, ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായ പരിണാമങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?

Read More

ഗതാഗത വികസനം:റെയില്‍വെയുടെ ബദല്‍ സാധ്യതകള്‍

മലിനീകരണം ഏറ്റവും കുറഞ്ഞതും സുസ്ഥിരവുമായ ഗതാഗതരൂപമെന്ന നിലയില്‍ കേരളത്തിന് ഏറ്റവും അനുയോജ്യമായ റെയില്‍ ഗതാഗതരംഗത്തെ ബദല്‍ വികസന സാധ്യതകള്‍ എന്തെല്ലാമാണ്?

Read More

പ്ലാച്ചിമടയുടെ പാഠങ്ങള്‍

വന്‍ വികസന പദ്ധതികളായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയും, നിയമങ്ങളും നയങ്ങളും പോലും തിരുത്തിയെഴുതി ഭരണകൂട മെഷിനറികളുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്ത പദ്ധതികള്‍ ‘വികസനം”എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

Read More

വിഴിഞ്ഞം തുറമുഖം എന്ന മിഥ്യ

 

Read More

മാവൂര്‍ റയോണ്‍സ് നല്‍കിയതെന്ത്?

 

Read More

ആഡംബരം മാത്രമാകുന്ന മെട്രോ

 

Read More

കുടിയിറക്കലിന്റെ മൂലമ്പിള്ളി മോഡല്‍

 

Read More
Page 1 of 31 2 3