കാലാവസ്ഥക്കെടുതികള്‍ വികസന പുനര്‍ചിന്ത ആവശ്യപ്പെടുന്നു

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഏറെയും ജീവിതസമരങ്ങളാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പരിസ്ഥിതി സംരക്ഷണമാകുന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കുന്ന വികസനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. വിനാശകരമായ വികസനം വേണ്ട എന്ന് വളരെ കൃത്യമായിത്തന്നെയാണ് അവര്‍ പറയുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ സമരങ്ങള്‍ പറയുന്നു എന്ന് മാത്രം.