കേസ് അന്വേഷണം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
നിരപരാധികള്‍ കാക്കിയുടെ ക്രൂരതയ്ക്ക് പലവിധത്തില്‍ ഇരകളാകേണ്ടി വരുന്ന കേരളത്തില്‍ വിനായകന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരുവര്‍ഷമായി തുടരുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ചും അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പാവറട്ടി
സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ സംസാരിക്കുന്നു.