വിതച്ചവര്‍ കൊയ്തില്ല, കൊയ്തവര്‍ വിതച്ചിട്ടുമില്ല
അതിദാരുണമായ ഒരു മരണാവസ്ഥയിലേക്ക് നെല്‍പ്പാടങ്ങള്‍ മാറിയ കാലത്താണ് അവ സംരക്ഷിക്കപ്പെടുന്നതിനായി ഒരു നിയമം കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് – 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. അപാകതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നിലം നികത്തലുകളുടെ നിലയൊഴുക്ക് പലയിടത്തും നിയമംവഴി തടയപ്പെട്ടു.എന്നാല്‍ നെല്‍വയലുകളെ നഷ്ടപ്രദേശങ്ങളായി മാത്രം കാണുന്ന സര്‍ക്കാരുകളും പാടം നികത്താന്‍ കാത്തുനില്‍ക്കുന്ന നിക്ഷേപകരും എന്താണ് ഈ നിയമത്തോട് ചെയ്തത്?