ചോദിക്കുന്നതിന്റെ തര്‍ക്കശാസ്ത്രം
എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിലാണ് പൊതുവേ ശാസ്ത്രദര്‍ശനപരമായ ആലോചനകള്‍ ആരംഭിക്കാറുള്ളത്. പ്രസ്തുത ചോദ്യത്തിലേക്ക് കടക്കുന്നതിനുമുമ്പ് ചോദ്യങ്ങളെപ്പറ്റി ചില ആലോചനകള്‍ ആവശ്യമാണ്. ഈ കുറിപ്പില്‍ ചോദിക്കുന്നതിന്റെ തര്‍ക്കശാസ്ത്രത്തെപ്പറ്റിയാണ് വിചാരപ്പെടുന്നത്.