ജനാധിപത്യത്തില്‍ പുതുവഴി തുറക്കുന്ന കുഴൂരിലെ പ്രളയാനന്തര പരീക്ഷണം

കേരളത്തെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ ഇനിയൊരു ദുരന്തത്തിലേക്ക് തിരിച്ചുപോകാന്‍ ഇടയില്ലാത്തവിധം അതിനെ പുതുക്കിപ്പണിയുന്നതിനും കൂടെ നില്‍ക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ചില കൂട്ടായ്മകള്‍ അത്തരം ദീര്‍ഘകാല പുനര്‍നിര്‍മ്മാണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തെ പ്രളയം അതിരൂക്ഷമായി ബാധിച്ച കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘പുതിയ കുഴൂര്‍’ എന്ന കൂട്ടായ്മ നടത്തുന്ന അത്തരിലുള്ള ഒരു ശ്രമത്തെ കേരളം പരിചയപ്പെടേണ്ടതുണ്ട്.