ഒന്നും നേടിത്തരാത്ത അണക്കെട്ടുകള്‍
1989ല്‍ ആള്‍ട്ടര്‍മീഡിയ പബ്ലിക്കേഷന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ‘അണക്കെട്ടുകളും പ്രത്യാഘാതങ്ങളും’ എന്ന പുസ്തകം അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനമാണ്. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. സ്വാമിനാഥന്‍ ആയിരുന്നു രചയിതാവ്. അണക്കെട്ടുകള്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം വിതച്ച കാലത്ത് ഈ പുസ്തകത്തില്‍ നിന്നും കേരളത്തിലെ ഡാമുകളെക്കുറിച്ചുള്ള അധ്യായം ഒരിക്കല്‍ക്കൂടി വായിക്കാം.