ഈ ആനകളോട് എന്നാണ് അല്പം അലിവ് കാണിക്കാന്‍ കഴിയുക?
കേരളത്തില്‍ ഇത് ഉത്സവങ്ങളുടെയും പൂരങ്ങളുടെയും കാലമാണ്. തൃശൂര്‍പൂരം കൂടി
ആഗതമാകുന്നതോടെ ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും കൊഴുപ്പ് കൂടും. ഈ ആരവങ്ങള്‍ക്കിടയില്‍ പൂരപ്രേമികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടാനകളുടെ നിലനില്‍പ്പുമായി
ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ആശങ്കകളെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും നിബന്ധനകള്‍
നിലവില്‍ വന്നിട്ടും ആന പീഡനം മറയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ വസ്തുതകള്‍ പങ്കുവയ്ക്കുന്നു നാട്ടാനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന
ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ്