ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്
മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?
Read Moreതെരുവുകളിലാണ് ഇനി രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ
മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തെ രക്ഷപ്പെടുത്തും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. തെരുവുകളിലാണ് ഇനി ഈ രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ജനങ്ങള്‍ എന്ന് തെരുവിലേക്ക് വരുന്നോ അന്നുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. നരേന്ദ്രമോദിയെ താഴെയിറക്കിയതുകൊണ്ട് മാത്രം ഈ ജനാധിപത്യം രക്ഷപ്പെടില്ല. കാരണം പകരം അധികാരത്തില്‍ വരാന്‍ കാത്തുനില്‍ക്കുന്നവരാരും ഈ ജനാധിപത്യത്തോട് കൂറുള്ളവരല്ല.
Read More