കേരളത്തിലെ ആന്ത്രോപോസീന്‍ തയ്യാറെടുപ്പ്: മരണത്തിലേക്കുള്ള രണ്ട് ഹ്രസ്വ സന്ദര്‍ശനങ്ങള്‍

മരണത്തെ മുഖാമുഖം നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളിലൂടെ കേരളം കടന്നുപോയിട്ടും നമ്മള്‍ ആ അവസ്ഥയെ അതിജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2018ലും 2019ലും ഉണ്ടായ പ്രളയകാലത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. സുഖകരമായ കാലാവസ്ഥയുള്ള, 3000 മില്ലി ലിറ്റര്‍ മഴ എല്ലാ വര്‍ഷവും കിട്ടുന്ന, അതുകൊണ്ടുതന്നെ എല്ലായിടത്തും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രദേശം. ആ ധാരണയാണ് 2018ലെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുപോയത്.