പ്രളയ മണലെടുപ്പ്: അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കം
പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടിയാണ് ദുരന്തനിവാരണ നിയമപ്രകാരം പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് എന്ന്
പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ
സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്.