അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.