അറബിക്കടലിലെ അമേരിക്കന്‍ ധാരണാപത്രവും, ധാരണപ്പിശകും
പാരിസ്ഥിതിക സൗഹൃദ വികസനത്തേക്കുറിച്ച് ഒരു വശത്ത് മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നു.
മറുവശത്ത് വിവേചന രഹിതമായി നിക്ഷേപങ്ങളെ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദസംസ്ഥാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ തമ്മിലുള്ള
പരസ്പര ബന്ധത്തെക്കുറിച്ച് നാം ബോധ്യപ്പെടണമെങ്കില്‍ ഇനിയും മണ്ടോ മൂന്നോ പ്രളയങ്ങള്‍കൂടി വേണ്ടിവന്നേക്കാം! ഓഖിയില്‍ ലക്ഷദ്വീപ് കടലില്‍
മുങ്ങിപ്പോയ ആറ് ബോട്ടുകളിലെ 69 മനുഷ്യരുടെ ശരീരംപോലും ഇനിയും പുറത്തെടുക്കപ്പെട്ടിട്ടില്ല.