തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാത്ത രാഷ്ട്രീയ ചോദ്യങ്ങള്‍

കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ മണ്ഡലത്തിന്റെയും ഭാവിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ സംഗതികള്‍ ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പലതും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലമെന്ന നിലയില്‍ ആവിര്‍ഭവിച്ചവയാണ്. സത്യാനന്തര കാലത്ത് ലോകത്ത് പലയിടത്തും സംഭവിക്കുന്നതിന്റെ ചില അനുരണനങ്ങള്‍. മറ്റ് ചിലത് കേരളം എന്ന ഏറെ സവിശേഷതകളുള്ള ഒരു സമൂഹത്തില്‍ മാത്രം സംഭവിക്കുന്നവയാണ്. എന്തെല്ലാമാണ് അക്കാര്യങ്ങള്‍?