കേരള വികസന മാതൃകയ്ക്ക് ഈ തോട്ടങ്ങള്‍ അപമാനമാണ്

അടിമസമ്പ്രദായത്തിന് സമാനമായ തൊഴില്‍ സാഹചര്യം ഇപ്പോഴും തുടരുന്ന തേയില തോട്ടങ്ങള്‍ ജനാധിപത്യ കേരളത്തിന് എങ്ങനെയാണ് അപമാനമായിത്തീരുന്നത്? സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാതെ ഇന്നും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് കേരള വികസന മാതൃകയില്‍ എവിടെയാണ് സ്ഥാനം? പെമ്പിളെ ഒരുമെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു…ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകനും നരവംശശാസ്ത്രജ്ഞനുമായ

Read More

മൂന്നാറില്‍ പിന്നീട് എന്താണ് സംഭവിച്ചത്?

മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് പെമ്പിളെ ഒരുമെ സമരം വാര്‍ത്തകളില്‍ നിറയുന്ന നാളുകളില്‍
ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു ഗോമതി. തുടര്‍ന്ന് നടന്ന തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളെ ഒരുമയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗോമതി 1400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേവികുളം ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പെമ്പിളെ ഒരുമെയുടെ നേതൃത്വവുമായി അവര്‍ അകലുകയുണ്ടായി. പെമ്പിളെ ഒരുമെ എന്താണ് ലക്ഷ്യമാക്കിയതെന്നും ഭാവി പരിപാടികള്‍ എന്തെല്ലാമാണെന്നും അവര്‍ സംസാരിക്കുന്നു.

Read More

ചെറുവള്ളി വിമാനത്താവളം: തോട്ടം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വ്യാജരേഖകള്‍ വഴി കൈവശം വയ്ക്കുകയും ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറുകയും ചെയ്ത ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് കോര്‍പ്പറേറ്റളുടെ അനധികൃത ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ്.

Read More

ജാതിക്കോളനികള്‍ തുടച്ചുനീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക

ഭൂമി-പാര്‍പ്പിടം-അധികാരം-തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ‘ചലോ തിരുവനന്തപുരം’ അവകാശ പ്രഖ്യാപന
റാലിയുടെ ഉദ്ഘാടനം ജനുവരി 29ന് ചെങ്ങറ സമരഭൂമിയില്‍ വച്ച് ജിഗ്നേഷ് മേവാനി
നിര്‍വഹിക്കുകയാണ്. എന്താണ് പദയാത്രയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്ന് വിശദീകരിക്കുന്ന
മാനിഫെസ്റ്റോയില്‍ നിന്നും…

Read More

ജാതിക്കോളനികള്‍ ഇല്ലായ്മ ചെയ്യുക

കേരളത്തിലെ കോളിനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്നു. ആധുനിക ജനാധിപത്യ സംവിധാനം പ്രധാനം ചെയ്യുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതിക്കോളനികള്‍ മുറിച്ചുമാറ്റപ്പെടുന്നു. കൃഷിഭൂമി, വനം/പ്രകൃതിസമ്പത്ത്, കടല്‍-ജലസ്രോതസ്സുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളില്‍ നിന്നും കോളനി/ചേരിനിവാസികളെ അകറ്റിനിര്‍ത്തുന്നു. മനുഷ്യത്വരഹിതമായ ഈ കോളനികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ട്…

Read More

കരാര്‍ ലംഘനം തുടരുന്നതിനാല്‍ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു

2014 ജൂലായ് 9 മുതല്‍ ഡിസംബര്‍ 17 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആദിവാസി നില്‍പ്പ് സമരത്തെ തുടര്‍ന്നുണ്ടായ കരാറും സര്‍ക്കാര്‍ ലംഘിക്കുകയാണ്. 2001ലെ കുടില്‍കെട്ടി സമരം മുതല്‍ തുടരുന്ന, ആദിവാസി സമരങ്ങളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളോടുള്ള തുടര്‍ച്ചയായ അവഗണനയ്‌ക്കെതിരെ നില്‍പ്പ് സമരം വീണ്ടും സെക്രട്ടേറിയറ്റ് പടിക്കലെത്തുകയാണ്.

Read More

നില്‍പ്പ് സമരത്തിന്റെ തുടര്‍ച്ചകള്‍; ജനാധിപത്യത്തിന്റെ നവമാനങ്ങള്‍

2014 ജൂലായ് 9ന് ആദിവാസി നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നാള്‍ മുതല്‍ ആഗോളമായി തന്നെ മലയാളി സമൂഹം ഐക്യദാര്‍ഢ്യവുമായി നില്‍ക്കുകയായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജനതയോട് വാക്കുപാലിച്ച് ഭരണകൂടം മര്യാദപാലിക്കണമെന്ന് മനഃസാക്ഷി മരവിക്കാത്തവര്‍ ഏറ്റുപറഞ്ഞു. 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം സര്‍ക്കാറുമായുണ്ടാക്കിയ വ്യവസ്ഥകളെ തുടര്‍ന്ന് പിന്‍വലിച്ചപശ്ചാത്തലത്തില്‍ സമരത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നു.

Read More

ആദിവാസി സ്വയംഭരണം എന്തുകൊണ്ട് ആവശ്യമായിവരുന്നു

ഭൂരഹിതരായ ആദിവാസികളെ ഭൂമി നല്‍കി പുനഃരധിവസിപ്പിക്കുമെന്നും ആദിവാസി മേഖലകള്‍ ഷെഡ്യൂള്‍ ഏരിയ ആയി പ്രഖ്യാപിക്കുമെന്നും ഉറപ്പു നല്‍കിയ 2001ലെ കരാര്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് ? കരാറിനെ തുടര്‍ന്ന് തുടങ്ങിവച്ച ആദിവാസി പുനഃരധിവാസ വികസന മിഷന്റെ സ്ഥിതി എന്താണ്? നില്‍പ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വസ്തുതാന്വേഷണം.

Read More

നില്‍പ്പ് സമരം: ഗോത്രസ്വയംഭരണം പാരിസ്ഥിതികമാണ്

ആദിവാസി നില്‍പ്പ് സമരം ഉന്നയിക്കുന്ന ഗോത്ര സ്വയംഭരണം
എന്ന അവകാശത്തെ നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്?
സ്വയംഭരണം എന്തുകൊണ്ട് പാരിസ്ഥിതികവും സ്ഥായിയുമാണ്?

Read More

അധികാരസങ്കല്‍പ്പം തിരുത്തിയ ആദിവാസി സമരങ്ങള്‍

ആദിവാസി മേഖലകള്‍ സ്വയംഭരണ പ്രദേശങ്ങളായി മാറേണ്ടതിന്റെ ചരിത്രപരമായ കാരണങ്ങളെന്തെന്നും സ്വയംനിര്‍ണ്ണയാധികാരം യാഥാര്‍ത്ഥ്യമാകേണ്ടത് പൗരസമൂഹത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ബാധ്യതയാകുന്നത് എന്തുകൊണ്ടെന്നും

Read More

കാടര്‍ കാടിന്റെ അവകാശികളായപ്പോള്‍

തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു. വനാവകാശ നിയമ പ്രകാരമുള്ള അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നും വനസംരക്ഷണത്തിന് അത് എങ്ങനെ സഹായകമാകുന്നുവെന്നും വിശദമാക്കുന്നു മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി.

Read More

നില്‍പ്പ് സമരത്തിന്റെ നിലപാടുകളോട് സംവദിക്കുക

ആദിവാസി ജനതയോട് തുടരുന്ന ചരിത്രപരമായ വഞ്ചനകള്‍ക്ക് പരിഹാരം തേടി ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ 2014 ജൂലായ് 9ന് തുടങ്ങിയ നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. അവഗണന എന്ന സര്‍ക്കാര്‍ സമീപനം മാറുന്നതിന്റെ സൂചനകളില്ലാത്തതിനാല്‍ സമരം വിപുലീകരിക്കുന്നതിനുള്ള ആലോചനയിലാണ് ആദിവാസി ജനത…

Read More

നില്‍പ്പ് സമരം: മുത്തങ്ങാനന്തര കേരളം മറുപടി പറയേണ്ട ചോദ്യങ്ങള്‍

2001ന് ശേഷം ആദിവാസികള്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിതേടി എത്തിയിരിക്കുന്നു. അവകാശനിഷേധത്തിന്റെയും പാര്‍ശ്വവത്കരണത്തിന്റെയും ചരിത്രം മുത്തങ്ങാനന്തരവും പിന്തുടരുന്നതിന്റെ പ്രതിഷേധവവുമായി ആദിവാസി ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ അനിശ്ചിതകാല നില്‍പ്പുസമരം തിരുവനന്തപുരത്ത് തുടരുകയാണ്. ഒരുമാസത്തോളമായി നില്‍പ്പ് തുടര്‍ന്നിട്ടും ഭരണകൂടം നിശബ്ദതപാലിക്കുന്ന സാഹചര്യത്തില്‍ സമരത്തിന്റെ സാമൂഹിക പ്രധാന്യത്തെ ചര്‍ച്ചയ്ക്ക് വച്ചുകൊണ്ട് ആദിവാസി സമൂഹം ജനപിന്തുണ തേടുകയാണ്.

Read More

ആദിവാസി, ദളിത് വിഭാഗങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

കേരളത്തിലെ കീഴാള സമൂഹങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യത്തെ
അംഗീകരിച്ചാല്‍ മാത്രമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസനം സാധ്യമാകൂ. തോട്ടങ്ങളെ ഈ രീതിയില്‍
നിലനിര്‍ത്തിക്കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കാം എന്ന് കരുതുന്നത് നടക്കുന്ന കാര്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കീഴാളപക്ഷ വായന.

Read More

അരിപ്പഭൂസമരം: കോളനിയില്‍ നിന്നും കൃഷിഭൂമിയിലേക്ക്

കാര്‍ഷിക ജീവിതത്തില്‍ നിന്നും അടിമത്തത്തിലേക്ക് പിഴുതെറിയപ്പെട്ട ജനവിഭാഗങ്ങളുടെ സാംസ്‌കാരികമായ ഉണര്‍വുകൂടിയായി മാറുകയാണ്, മൂന്ന് സെന്റല്ല, കൃഷിഭൂമിയാണ് വേണ്ടതെന്ന് പറയുന്ന അരിപ്പ ഭൂസമരം.

Read More

ഭൂസമരങ്ങള്‍ക്ക് നേരെയുള്ള ഉപരോധം പ്രതിഷേധാര്‍ഹം

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്ക് സമീപം അരിപ്പയില്‍ നടക്കുന്ന ഭൂസമരത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ നടത്തിയ ഉപരോധസമരം അരിപ്പയെ ബാധിച്ചതെങ്ങനെ?

Read More

അട്ടപ്പാടിയില്‍ ആശങ്ക നിറച്ച് വീണ്ടും ജലസേചന പദ്ധതി

സര്‍ക്കാര്‍ ഫയലുകളില്‍ ഉറങ്ങിക്കിടന്നിരുന്ന അട്ടപ്പാടി വാല ജലസേചന പദ്ധതിയുടെ (എ.വി.ഐ.പി) ഉണര്‍ത്തെഴുന്നേല്‍ക്കല്‍ അട്ടപ്പാടിയുടെ മേല്‍ ആശങ്കയുടെ നിഴല്‍ പരത്തുന്നു.

Read More

സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം

ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30ന് ആണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. വനാവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? തുടര്‍ പംക്തിയുടെ ആദ്യഭാഗമായി സംസാരിക്കുന്നു, വനാവകാശ നിയമം യാഥാര്‍ത്ഥ്യമാകുന്നതിനായി പ്രവര്‍ത്തിക്കുന്ന പശ്ചിഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍

Read More

അനുഷ്ഠാനകലയും വ്യായാമവുമാകുന്ന സമരം

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂസമരം നടത്തുമ്പോള്‍ ഉന്നയിക്കേണ്ട പ്രശ്‌നം എന്താണ്? ഭൂരഹിതര്‍ക്കെല്ലാം ‘ഒരു തുണ്ട് ഭൂമി’ നല്‍കുകയെന്നതാണോ അവരുയര്‍ത്തേണ്ട ആവശ്യം? തങ്ങളുടെ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടരലക്ഷത്തോളം ഭൂരഹിത കുടുംബങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുസെന്റ് ഭൂമി വീതം കിടപ്പാടമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പറയുന്നുണ്ട്. ഇതു നടപ്പിലാക്കിയാല്‍ സി.പി.എം നടത്തിയ ഭൂസമരം വിജയമാകുമോ?

Read More

ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ ധാരണയില്ല

സി.പി.എമ്മിന്റെ ഭൂസമരത്തിലൂടെ ദളിതരെയും ആദിവാസികളെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കാന്‍ പോകുന്നത്. സാങ്കേതിക വിദ്യാഭ്യാസം വേണ്ട ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവരാണ് ഭൂരഹിതരില്‍
ഏറെയും. കൃഷി ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നതുമാത്രമാണ് അവര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള മാര്‍ഗ്ഗം.

Read More
Page 2 of 4 1 2 3 4