ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്‍ ജനിതക വിളകള്‍ക്ക് സര്‍ക്കാര്‍ നിലമൊരുക്കുന്നു
സംസ്ഥാനങ്ങള്‍ അനുമതി നല്‍കാത്തതാണ് ജനതികമാറ്റം വരുത്തിയ നിരവധി വിളകളുടെ പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി (ആഞഅക) ബില്‍ നടപ്പിലാക്കുന്നതിലൂടെ ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ജി.എം ലോബി. ജനിതക മാറ്റം വരുത്തിയ വിളകളുടെ പ്രശ്‌നങ്ങളെയും വിത്തുകുത്തകകളുടെ ഇടപെടലുകളെയും കുറിച്ച് സംസാരിക്കുന്നു
Read Moreനെല്‍വയല്‍ സംരക്ഷണം നിയമവും കര്‍ഷകരും കൈകോര്‍ക്കുമ്പോള്‍
നെല്‍വയലുകള്‍ക്ക് സംഭവിക്കുന്ന പതിവ് ദുരന്തം തിരുത്തിയെഴുതി ചേറില്‍ പണിയെടുക്കുന്നവരുടെ ആത്മാഭിമാനവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ കരുത്തും എന്താണെന്ന് തെളിയിച്ച ആനത്തടം ഗ്രാമത്തിന്റെ വിജയകഥ.
Read Moreഈ സന്തോഷം കൊണ്ട് മാത്രം എത്ര വിളവെടുക്കാന്‍ കഴിയും?
എന്തുകൊണ്ട് കര്‍ഷകര്‍ കൃഷി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു ? മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് കൃഷിചെയ്യാനിറങ്ങിയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
Read Moreഹരിതവിപ്ലവത്തിന് ജൈവഗ്രാമങ്ങളുടെ മറുപടി
ബയോടെക്‌നോളജി റെഗുലേറ്റി അതോറിറ്റി കൃഷിയുടെ കാര്യത്തില്‍ നിലവില്‍ സംസ്ഥാനസര്‍ക്കാറിനുള്ള അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജൈവകൃഷി വിജയകരമാണെന്നുള്ള തെളിവുകള്‍ സ്വാമിനാഥനേക്കാള്‍ ആധികാരികതയോടെ സംസാരിക്കുന്നു. കൃഷിയിലെയും ഭക്ഷ്യസുരക്ഷയിലെയും പുത്തന്‍സങ്കല്‍പ്പങ്ങളും കൃഷിയിടങ്ങളിലെ കോര്‍പ്പറേറ്റ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും സംസാരിക്കുന്നു
Read Moreസീറോബജറ്റ് ഫാംമിംഗ് ചില സംശയങ്ങള്‍
സുഭാഷ് പാലേക്കറുടെ സീറോബജറ്റ് നാച്വറല്‍ ഫാമിംഗ് കൃഷി രീതി കേരളീയ സാഹചര്യത്തില്‍
സാധ്യമാകുമോ എന്ന് സംശയിക്കുന്നു സി. രാജഗോപാല്‍
എന്തുകൊണ്ട് നാല്‍പ്പത്?
സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ് രീതിയില്‍ കൃഷി ചെയ്യുമ്പോളുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നു
Read Moreട്രാക്ടര്‍ ചാണകമിടുന്ന ഒരു വിഷുക്കാലം
നാലിഞ്ചുമേല്‍മണ്ണില്‍ മാത്രം വേരുപടര്‍ത്തി വളരുന്ന നെല്ലു നടാനായി നാല്പതും അമ്പതും ഇഞ്ച് മണ്ണിളക്കിമറിച്ച് ഉഴവ് കലാപമാക്കി മാറ്റുന്ന യന്ത്രത്തിന് എന്തുപകരം എന്ന് ഗൗരവമായാലോചിക്കാന്‍ നാമിനിയും എത്രകാലമെടുക്കും? കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ആഘോഷമായ വിഷുക്കാലത്തിന്റെ ഗതകാല സ്മരണകളിലൂടെ സഞ്ചരിച്ച് മലയാളിക്ക് നഷ്ടമായ കൃഷിയുടെ നാട്ടുപാഠങ്ങളെ ഓര്‍മ്മിപ്പിക്കുന്നു
Read Moreജൈവ പച്ചക്കറി കൃഷിത്തട്ട്
ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ ഏതൊരു കുടുംബത്തിനും അല്‍പം ശ്രമിച്ചാല്‍ സാധിക്കുന്നതാണ്. ജൈവരീതിയില്‍ മണ്ണൊരുക്കി വിത്തു നട്ട് നമുക്ക് ആരോഗ്യം വളര്‍ത്താം, വീട്ടിലാവശ്യമായ പച്ചക്കറികളും.
Read Moreപടേറ്റിയിലെ ജൈവകൃഷി
ജെവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവകൃഷി പ്രചരിപ്പിക്കുന്നതിനും പാലക്കാട് ജില്ലയിലെ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ പാടേറ്റി ഗ്രാമത്തില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എരിമയൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സംഘാടനവും സാങ്കേതിക സഹായവും തിരുവനന്തപുരത്തെ തണല്‍ എന്ന പരിസ്ഥിതി സംഘടനയാണ് നിര്‍വഹിക്കുന്നത്.
Read Moreയഥാര്‍ത്ഥ ഹരിത വിപ്‌ളവവുമായി സുഭാഷ് പാലേക്കര്‍
ദീര്‍ഘകാലം കാട്ടില്‍ ജീവിച്ച് കാട്ടിലെ ജൈവവ്യവസ്ഥയെ സൂക്ഷമായി പഠിച്ച് ആ അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചപ്പോള്‍ ലഭിച്ച അദ്ഭുതകരമായ ഫലങ്ങളുമായാണ് പാലേക്കര്‍ ഹരിതവിപ്‌ളവത്താല്‍ വിഷഭൂമികളായി മാറിയ വിളഭൂമികളിലേക്കിറങ്ങുന്നത്.
Read Moreമെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?
വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.
നിയമം ഉപയോഗിക്കൂ നെല്‍വയല്‍ സംരക്ഷിക്കൂ
വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ നെല്‍വയലുകള്‍
സംരക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം നെല്‍വയല്‍- നീര്‍ത്തട
സംരക്ഷണ നിയമത്തിലുണ്ടെന്നും അവ തിരിച്ചറിഞ്ഞ് പൊതുസമൂഹം
ജാഗ്രതയോടെ ഇടപെടണമെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു
മധുരം കുറയും മധു
തേനീച്ച വളര്‍ത്തലും തേന്‍ ഉദ്പാദനവും കുത്തകള്‍ ഏറ്റെടുക്കുകയും കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു മേഖലയായി ഇത് മാറുകയും ചെയ്തതോടെ അധികഭാരത്തോടെ ജോലി ചെയ്യേണ്ടി വന്ന തേനീച്ചകളുടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടു.
ആന്റിബയോട്ടിക് ചികിത്സ നടത്തിയാണ് ഇവയുടെ പ്രതിരോധശേഷി വീണ്ടെടുത്തത്. ഫലമോ, നിരോധിക്കപ്പെട്ടതും മാരകവുമായ ആന്റിബയോട്ടിക്കുകളാണ് ഇന്ന് നാം കഴിക്കുന്ന തേനില്‍ അടങ്ങിയിരിക്കുന്നത്. സുനിതാ നാരായണ്‍ വിലയിരുത്തുന്നു
നെല്‍പ്പാടങ്ങളുടെ അന്തകനാവാന്‍ ‘സ്വര്‍ണ അരി’ വരുന്നു
വിഷം നിറഞ്ഞ തോട്ടങ്ങളിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാറാരോഗങ്ങള്‍ പിടിപെട്ടു. കൃഷിയിടങ്ങളില്‍ മേഞ്ഞുനടന്ന കന്നുകാലികള്‍ രോഗം വന്നു ചത്തു. ഗതി മുട്ടിയ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. ഇതു തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെ വിദര്‍ഭ പാക്കേജില്‍ ബി.ടി പരുത്തി നിരുത്സാഹപ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ് ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read Moreകേരളം ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുമ്പോള്‍
കുറുക്കുവഴികള്‍ തേടാതെ സുദീര്‍ഘമായ ഒരു ഹരിതസമ്പദ്‌വ്യവസ്ഥയാണ് കേരളം നേരിടുന്ന നിലവിലുള്ള പരിസ്ത്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് നിര്‍ദ്ദേശിക്കുന്ന പഠനം. സൈലന്റ് വാലി സംരക്ഷണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചത്.
Read Moreജി.എം. വിളകള്‍ എന്തിനീ ധൃതി?
ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് പരീക്ഷിക്കരുത് എന്നതിന് പത്തു കാരണങ്ങള്‍ ജനിതക എഞ്ചിനീയറിങ്ങ് അപ്രൂവല്‍ കമ്മിറ്റിയുടെ ചെയര്‍മാനും പ്രശസ്ത ജൈവ സാങ്കേതിക വിദഗ്ദ്ധനുമായ പുഷ്പ എം. ഭാര്‍ഗവ വിശദീകരിക്കുന്നു.
Read Moreപട്ടാളത്തെ നേരിടാന്‍ ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കീടനാശിനി
തൃശൂരിലെ അയ്യന്തോള്‍ പുല്ലഴി കോള്‍പ്പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ തിന്നു നശിപ്പിക്കുന്ന പട്ടാളപ്പുഴു രൂക്ഷമായതോടെ അതിനെ നേരിടാന്‍ കാര്‍ഷികസര്‍വകലാശാലയുടെ നേതൃത്വത്തില്‍ കീടനാശിനി പ്രയോഗം തുടങ്ങി. കോര്‍പ്പറേറ്റ് കമ്പനിയായ ബെയര്‍ ഉത്പ്പാദിപ്പിക്കുന്ന സെവിന്‍ എന്ന കീടനാശിനിയാണ് പാടത്ത് വ്യാപകമായി തളിച്ചുതുടങ്ങിയത്.
Read More