കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ കര്‍ഷകരുടെ ഐക്യനിര
രാജ്യത്തിന്റെ കാര്‍ഷിക നയങ്ങളെ അപ്പാടെ മാറ്റിമറിച്ച നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്നത്തെ കര്‍ഷക പ്രസ്ഥാനത്തെ ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന
സംഗതിയായി മാറുന്നു. കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടു ക്കുന്നതിന് എതിരായ വിശാല ഐക്യമായി കര്‍ഷക സമരം വളരുകയാണ്.
ദിശ രവിയാണ് രാഷ്ട്രത്തിന്റെ നായിക
കര്‍ഷകരുടെ അന്തസ്സുയര്‍ത്തിപിടിക്കുന്നതിനായി കയ്യിലൊരു പേനയുമായി യുദ്ധം ചെയ്യുന്ന രാജ്യത്തിന്റെ യഥാര്‍ത്ഥ നായികയാണ് ദിശ രവി. അവള്‍ കങ്കണയെപോലെ അഭിനയിക്കുകയല്ല, തെരുവുകളിലും കോടതികളിലും പോരാടുകയാണ്. ആ പോരാട്ടമാണ് രാജ്യത്തിന് ജീവന്‍ നല്‍കുന്നത്.
Read Moreഅറബിക്കടലിലെ അമേരിക്കന്‍ ധാരണാപത്രവും, ധാരണപ്പിശകും
പാരിസ്ഥിതിക സൗഹൃദ വികസനത്തേക്കുറിച്ച് ഒരു വശത്ത് മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നു.
മറുവശത്ത് വിവേചന രഹിതമായി നിക്ഷേപങ്ങളെ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദസംസ്ഥാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ തമ്മിലുള്ള
പരസ്പര ബന്ധത്തെക്കുറിച്ച് നാം ബോധ്യപ്പെടണമെങ്കില്‍ ഇനിയും മണ്ടോ മൂന്നോ പ്രളയങ്ങള്‍കൂടി വേണ്ടിവന്നേക്കാം! ഓഖിയില്‍ ലക്ഷദ്വീപ് കടലില്‍
മുങ്ങിപ്പോയ ആറ് ബോട്ടുകളിലെ 69 മനുഷ്യരുടെ ശരീരംപോലും ഇനിയും പുറത്തെടുക്കപ്പെട്ടിട്ടില്ല.
ചമോലി ദുരന്തത്തിന് കാരണം ജലവൈദ്യുത പദ്ധതികള്‍
എല്ലാ തവണയും ചമോലി ദുരന്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നാമത് ചര്‍ച്ച
ചെയ്യുകയും എന്നാല്‍ പെട്ടെന്നുതന്നെ അത് മറന്നുകളയുകയും ചെയ്യുന്നു. ഇത്തരം
ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സംവിധാനങ്ങളുടെ ശേഷിക്കുറവിനെയാണ് അത് വെളിവാക്കുന്നത്.