വിനാശ വികസനവും ബദലുകളുടെ പ്രതിരോധവും
ബദല്‍ പരീക്ഷണങ്ങളും വിനാശവികസനത്തിനെതിരായ സമരങ്ങളും ഒന്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിലവില്‍ മേധാവിത്വം പുലര്‍ത്തുന്ന വികസന മാതൃകയ്ക്ക് അത് ഒരു വെല്ലുവിളിയായി മാറും. അതുകൊണ്ടാണ് സമരങ്ങളുടെയും ബദലുകളുടെയും ഏ കോപനം എന്നത് വളരെ പ്രധാനമായിരിക്കുന്നത്.
Read Moreബദല്‍ ഊര്‍ജ്ജാന്വേഷണങ്ങള്‍ വീടുകളില്‍ നിന്നാണ് തുടങ്ങേണ്ടത്
പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ എങ്ങനെ കൂടുതലായി ആശ്രയിക്കാം എന്ന ചിന്ത കേരളത്തിലും വ്യാപകമാവുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ‘സിയാല്‍’ സൗരോര്‍ജ്ജ നിലയം ഒരു മാതൃകയായി എടുത്തുകാട്ടപ്പെടുന്നുമുണ്ട്. എന്നാല്‍ ആത്യന്തികമായി മാറേണ്ടത് ഗാര്‍ഹിക ഉപഭോക്താക്കളുടെ സമീപനമാണെന്ന് ബദല്‍ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധനായ
Read Moreമനുഷ്യസമൂഹത്തിലെ ഊര്‍ജ്ജപ്രവാഹത്തെ എങ്ങനെ മനസ്സിലാക്കണം ?
പാരിസ്ഥിതിക ബോദ്ധ്യങ്ങളെ പ്രശ്‌നാധിഷ്ഠിതമായി കാണാതെ അതിന്റെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയപരവുമായ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സോഷ്യലിസ്റ്റ് വീക്ഷണം കാലാനുസൃതമായി പൊളിച്ചെഴുതണം… സമ്പദ്‌വ്യവസ്ഥയിലെ ഊര്‍ജ്ജപ്രവാഹത്തെ സംബന്ധിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന പ്രമുഖ സൈദ്ധാന്തികന്‍ ഡോ. സാഗര്‍ധാര സംസാരിക്കുന്നു.
Read Moreതെറ്റുപറ്റിയതാര്‍ക്ക്? കോടതിക്കോ, വികസന വിദഗ്ദ്ധര്‍ക്കോ?
കേരളത്തിലെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വിധി ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 മെയ് 16ന് പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തെല്ലാമാണ്? വികസനത്തിന്റെതന്നെ ഒരു പ്രതിസന്ധിയായി ഈ വിധി വായിക്കേണ്ടത് എന്തുകൊണ്ട്?
Read Moreഡീസലിന് വീണ വിലക്ക് ഗതാഗത നയം മാറ്റുമോ?
പൊതു ഗതാഗത സംവിധാനങ്ങളുടെ ആകര്‍ഷണീയതയും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും സ്വകാര്യവാഹനഭ്രമത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നൊരു ദ്വിമുഖ തന്ത്രമാണ് കേരളത്തിന് അഭികാമ്യം. ഡീസല്‍ വാഹന നിയന്ത്രണം അതിലൊരു ഘടകം മാത്രമേ ആകുന്നുള്ളൂ.
Read Moreസ്വാതന്ത്ര്യം, പ്രകൃതി: ചില കമ്പ്യൂട്ടര്‍ ചിന്തകള്‍
ഏപ്രില്‍ മാസത്തോടെ വിന്‍ഡോസ് എക്‌സ്പിക്ക് നല്‍കിയിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിച്ചിരിപ്പിക്കുയാണ്. പലര്‍ക്കും
നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടുന്ന സാഹചര്യം വരുന്നു. പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നത് ഊര്‍ജ്ജ ഉപയോഗം കൂട്ടും, ഇലക്‌ട്രോണിക്ക് മാലിന്യങ്ങളുടെ അളവും കൂടും. ഈ സന്ദര്‍ഭത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.
ആണവോര്‍ജ്ജം വേണ്ടത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം
അമേരിക്കയിലെ ജനങ്ങള്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ് ആണവോര്‍ജ്ജം വേണ്ടതെന്ന്
പീറ്റര്‍ ഓപ്പണ്‍ഹാം
ഫുക്കുഷിമ ജപ്പാനില്‍ മാത്രം സംഭവിക്കുന്നതല്ല
ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്ര ബോധമില്ലാത്ത് ആണവലോബികള്‍ക്ക് സഹായകമാകുന്നു. രാജ്യത്തിന്റെ ആകെ വൈദ്യുതോത്പാദനത്തില്‍ വെറും 3% മാത്രമാണ് ആണവോര്‍ജ്ജത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണം. ആ കണക്കനുസരിച്ച് സമീപഭാവിയിലൊന്നും ആണവോര്‍ജ്ജത്തിലൂടെ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. ആണവനിലയങ്ങളുടെ സുരക്ഷ എന്നത് പ്രവചനാതീതമാണ്.
ഇന്ത്യന്‍ ആണവോര്‍ജ്ജ രംഗത്തെ ആപായ സൂചനകളെക്കുറിച്ച്
ഇനിയും ആണവോര്‍ജ്ജമോ?
ലോകപ്രശസ്ത ആണവവിരുദ്ധപ്രവര്‍ത്തകയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ. ഹെലന്‍ കാള്‍ഡിക്കോട്ട്;
ഗാര്‍ഡിയന്‍ പത്രത്തിലെ കോളമിസ്റ്റ് ജോര്‍ജ് മോണ്‍ബിയോട്ട് എന്നിവര്‍ തമ്മില്‍ നടത്തിയ സംവാദം.
അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ ‘ഡെമോക്രസി നൗ’ കഴിഞ്ഞ വാരം സംഘടിപ്പിച്ച ഈ സംവാദത്തില്‍ ഇവര്‍ ഉന്നയിച്ച പ്രസക്തവാദങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് ഫുക്കുഷിമാനന്തര ആണവവിരുദ്ധചിന്ത അവതരിപ്പിക്കുന്നു
ചീമേനി ; കല്‍ക്കരി നിലയത്തിനെതിരെ ശബ്ദിക്കുന്നു
എന്‍ഡോസള്‍ഫാന്‍ ഒരു ജനതയെ മുഴുവന്‍ തീരാദുരി തത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അതിന് നേരിയ സമാശ്വാസം കണ്ടെത്താന്‍ സംഘടനകളും സര്‍ക്കാരും ശ്രമം നടത്തുമ്പോള്‍, അതേ ജില്ലയില്‍ കൂടുതല്‍ പാരിസ്ഥിതിക സാമൂഹ്യപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള കല്‍ക്കരി താപനിലയം പണിയാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ലോകത്തുതന്നെ ഏറ്റവും കുടുതല്‍ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതാണ് കല്‍ക്കരിനിലയങ്ങള്‍ എന്നിരിക്കെ ഇത്തരമൊരു പദ്ധതി ഇവിടെ വേണ്ടതില്ലെന്നാണ് ചീമേനിക്കാര്‍ പറയുന്നത്.
Read Moreചീമേനിയില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?
ചീമേനിയില്‍ ശരിക്കും എന്താണ് വരാന്‍ പോകുന്നത് എന്നുതന്നെ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല
Read Moreകേരളത്തിലെ വൈദ്യുതിരംഗം വെല്ലുവിളികളും സാധ്യതകളും
സംസ്ഥാനത്തെ വൈദ്യുതിരംഗം കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിലും വൈദ്യുതിയുടെ മേലുള്ള നമ്മളുടെ ആശ്രയം വര്‍ദ്ധിച്ചുവരികയാണല്ലോ? സംസ്ഥാനത്തെ വൈദ്യുതിരംഗത്തെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ നടക്കേണ്ട സമയമായിരിക്കുന്നു. ഈ തുറന്ന ചര്‍ച്ചയിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
Read More