ബിനാലെ അകവും പുറവും

ബിനാലെ വേദികളുടെ ഉള്ളിലെ ഉള്‍ക്കാഴ്ചകള്‍ മാത്രമല്ല, ഫോര്‍ട്ട് കൊച്ചിയിലെ ചുമരുകളും ഇടനാഴികളും കരുതിവച്ചിരിക്കുന്ന കഥകള്‍ കൂടി പകര്‍ത്തിയെഴുതിക്കൊണ്ട് വ്യത്യസ്തമായ ഒരു കൊച്ചിന്‍-മുസിരിസ് ബിനാലെ അനുഭവം പങ്കുവയ്ക്കുന്നു.

Read More

മഴക്കാടുകളെ മരുഭൂമിയാക്കി കാട്ടുതീ കാടുവിഴുങ്ങുന്നു

അതിശക്തമായ കാട്ടുതീയില്‍ വയനാടന്‍ കാടുകള്‍ കത്തിയമരുകയാണ്. പറമ്പിക്കുളം അടക്കമുള്ള കേരളത്തിലെ സുപ്രധാന വനമേഖലകളിലെല്ലാം ഈ വര്‍ഷം കാട്ടുതീ വീണിരുന്നു. പുനഃരുജ്ജീവനം അസാദ്ധ്യമാകും വിധം കേരളത്തിലെ കാടുകളുടെ നൈസര്‍ഗികശേഷി നശിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് വ്യാപകമായ ഈ തുടര്‍ച്ചയായ കാട്ടുതീ.

Read More

കേരള വൃക്ഷ രക്ഷാനിയമം

 

Read More

ഹിംസയുടെ സമ്പദ്ശാസ്ത്രവും അനീതി നിറഞ്ഞ വികസനവും

മൈത്രിയിലും സഹകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായാണ് സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പ്. ഹിംസയുടെ സമ്പദ്ശാസ്ത്രത്തിന്റെ ആധിക്യം സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പിനെ കഷ്ടത്തിലാക്കുന്നു. കുറച്ചുപേരുടെ ലാഭത്തിനായി ഒരു വലിയ ജനസമൂഹത്തിന്റെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്നതിനാണ് ഹിംസയുടെ സമ്പദ്ശാസ്ത്രം ഊന്നല്‍ നല്‍കുന്നത്.

Read More

കേരള വികസനം: പ്രതിസന്ധികള്‍, പുനര്‍ചിന്തകള്‍

വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി കാടുകളും പുഴകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കണ്ടല്‍ക്കാടുകളും കടലും കടലോരവും ഇല്ലെന്ന തിരിച്ചറിവില്‍, അവയുടെ സംരക്ഷണത്തിനായി പോരാടുന്ന ജനങ്ങളും, ജാതി-മത-ലിംഗ വിവേചനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയ ബദലുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പറയുന്നു…

Read More

തീരസംരക്ഷണം: കടല്‍ഭിത്തി ഒരു പരിഹാരമല്ല

കടല്‍ഭിത്തി എന്ന പേര് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. തീരദേശത്തെ വസ്തുവകകളെ സംരക്ഷിക്കാനായി തീരത്തോടടുത്ത കടലില്‍ നിര്‍മ്മിക്കുന്ന ഒരു എന്‍ജിനീയറിംഗ് ഘടന എന്ന നിലയിലാണ് ശാസ്ത്രീയമായി കടല്‍ഭിത്തി വിവക്ഷിക്കപ്പെടുന്നത്. അത്തരം എന്‍ജിനീയറിംഗ് ഘടനകളുടെ ഫലവത്തത ഇന്ന് ശാസ്ത്രലോകത്തില്‍ ഒരു വലിയ തര്‍ക്കവിഷയമാണ്.

Read More

ചെന്നൈ ദുരന്തം: കേരളം കാണേണ്ട സൂചനകള്‍

ചെന്നൈ അനുഭവത്തില്‍ നിന്നും, പരിസ്ഥിതിയും കലാവസ്ഥയും ചരിത്രവും സംസ്‌കാരവും
പരിഗണിക്കാതെയുള്ള നഗരാസൂത്രണം കേരളത്തെ സമാന ദുരന്തത്തിലേക്ക് എത്തിക്കാന്‍ പോകുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു.

Read More

അടങ്ങാത്ത മോഹങ്ങളുടെ അനിവാര്യ ദുരന്തമാണ് ചെന്നൈ

ബംഗാള്‍ ഉള്‍ക്കടലിനഭിമുഖം നില്‍ക്കുന്ന അതിസമ്മര്‍ദ്ദ തീരദേശ മേഖലയായ ചെന്നൈക്ക് തീവ്രമായ മഴയും ചക്രവാതങ്ങളുമൊന്നും പുതുമയല്ല. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ശക്തമായ ഒരു മഴയനുഭവം
ചെന്നൈയ്ക്കുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ്
അത്യാഹിതം ഇത്ര വലുതാകുന്നത്?

Read More

അവസാന വാക്ക് ആരുടേത്?

തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) മൊബിലിറ്റി ഹബ്ബിന് ‘തടസ്സമായി നില്‍ക്കുന്ന’ ആര്‍ക്കും വേണ്ടാത്ത ഒരു പഴയ സര്‍ക്കാര്‍ സ്‌കൂളും കുറച്ചു മരങ്ങളും കുറേ പാവപ്പെട്ട
കുട്ടികളും ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന നിര്‍ണ്ണായകമായ ഒരു ദൗത്യമായി മുന്നോട്ടു
പോവുകയാണ്. അവരുടെ ശബ്ദം ഉറപ്പായും ഈ ലോകം കേള്‍ക്കേണ്ടതുണ്ടെന്ന്

Read More

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും – 3

Read More

ബി.ഡി. ശര്‍മ്മ: ആദിവാസികളുടെ അവകാശങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം

Read More

മാലിന്‍ ദുരന്തം: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ?

മഹരാഷ്ട്രയിലെ പൂനെ ജില്ലയിലെ മാലിന്‍ എന്ന ആദിവാസി ഗ്രാമത്തില്‍
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് (2014 ജൂലൈ 30ന്) ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നു.

Read More

ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ കമ്മിറ്റി: പരിസ്ഥിതി നിയമങ്ങളെ കൊല്ലരുത്

വിനാശ വികസന പദ്ധതികളില്‍ നിന്നും പരിസ്ഥിതിയേയും ജനങ്ങളെയും
സംരക്ഷിച്ചു നിര്‍ത്തിയിരുന്ന നിയമങ്ങള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കും
വിധം പൊളിച്ചെഴുതാനാണ് ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതെന്ന് സംശയിപ്പിക്കുന്നു അവരുടെ റിപ്പോര്‍ട്ട്.

Read More

ഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷം: പുതിയ ശ്രമങ്ങള്‍ക്ക് തുടക്കമിടാം

മനുഷ്യ-വന്യജീവി സംഘര്‍ഷം വയനാട്ടില്‍ അതിരൂക്ഷമായ പ്രശ്‌നായി മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുന്നു. വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈദ്യുത കമ്പിവേലികളും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശാശ്വതപരിഹാരത്തിനുള്ള കൂട്ടായ ശ്രമത്തിന് കര്‍ഷക ക്ലബുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ ഭാഗമായി നടത്തിയ ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നു.

Read More

അധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.

Read More

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.

Read More

പശ്ചിമഘട്ട സംവാദ യാത്ര: മലയോര ജനതയുടെ കലഹങ്ങള്‍ക്കും കാരണമുണ്ട്‌

2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് മെയ് 30ന് തിരുവനന്തപുരത്ത് സമാപിച്ച പശ്ചിമഘട്ട സംവാദയാത്ര പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള ശ്രമം കൂടിയായി മാറിയത് എങ്ങനെയാണെന്ന് ബിരുദ വിദ്യാര്‍ത്ഥിയായ യാത്രികന്‍ വിവരിക്കുന്നു.

Read More

അവര്‍ മനസ്സിലാക്കിയ കാട് എന്ന സത്യം

നഗരത്തില്‍ ഉയരുന്ന നിര്‍മ്മിതികളാണ് പശ്ചിമഘട്ടത്തെ മരുഭൂമിയാക്കുന്നതെന്ന് തിരിച്ചറിയുന്ന മലയോരജനതയുടെ ജീവിതാനുഭവങ്ങളെ പകര്‍ത്തുന്നു.

Read More
Page 3 of 20 1 2 3 4 5 6 7 8 9 10 11 20