പാണ്ടിപ്പറമ്പിലെ നിലയ്ക്കാത്ത സ്‌ഫോടനങ്ങള്‍

തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ പാണ്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷര്‍ യൂണിറ്റും നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. ഭരണാധികാരികളെല്ലാം സ്വകാര്യ ക്വാറിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതിനാല്‍ തീക്ഷണമായ സമരങ്ങളാണ് ഇനി മുന്നിലുള്ള മാര്‍ഗ്ഗമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചിരിക്കുന്നു. (പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ജനജീവിതത്തേയും തകിടം മറിക്കൂന്ന പശ്ചിമഘട്ട മേഖലയിലെ ക്വാറികളെക്കുറിച്ച് കേരളീയം ചെയ്യുന്ന പ്രത്യേക പംക്തിയുടെ ഭാഗം).

Read More

ഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍

പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു.

Read More

ഹരിത സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ , അനിവാര്യത

ജി.ഡി.പി. കേന്ദ്രീകൃത വികസന സമീപനത്തിന്റെ പ്രശ്‌നങ്ങളെ മറികടന്ന് സുസ്ഥിര വികസനത്തിനായി എങ്ങനെ ശ്രമിക്കാമെന്ന് ഹരിത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിശദമാക്കുന്നു.

Read More

ഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍

പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു. പംക്തി തുടരുന്നു.

Read More

പാറപ്പൊടിയില്‍ കലങ്ങുന്ന കലഞ്ഞൂര്‍

പശ്ചിമഘട്ടം പ്രത്യേകലക്കത്തിന്റെ തുടര്‍ച്ചയായി കേരളീയം പശ്ചിമഘട്ട മലനിരകളിലെ വിവിധ പ്രശ്‌നമേഖലകളിലൂടെ കടന്നുപോവുകയും അവിടെ ഉയര്‍ന്നുവരുന്ന ജനകീയ ചെറുത്തുനില്‍പ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പശ്ചിമഘട്ട മേഖലയ്ക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച്, ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു… പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശികളുടെ പാറഖനന വിരുദ്ധ സമരം അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ താക്കീതുമായി തുടരുകയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയവും.

Read More

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .

Read More

കാട് കാണണം, കാണേണ്ടതുപോലെ

”വനത്തിനും ആദിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന നിരവധി പരീക്ഷണങ്ങള്‍
ഇക്കോടൂറിസം പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കാട് കാണാന്‍ ആശിക്കുന്നവരെ പോലീസിംഗിലൂടെ തടയുന്നതുകൊണ്ട് കാടിനോട് അഭിനിവേശമുണ്ടാകുന്നതിനുള്ള അവസരമാണ് നഷ്ടമാകുന്നത്. കാടിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ അറിയുന്നതല്ലേ നല്ലത്.” വനംവികസന കോര്‍പ്പറേഷന്‍ (കെ.എഫ്.ഡി.സി) ഗവിയിലെ ഡിവിഷണല്‍ മാനേജറും പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളുടെ മുഖ്യസംഘാടകനുമായ സി.എ. അബ്ദുള്‍ ബഷീര്‍ പശ്ചിമഘട്ട മേഖലയിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ സംസാരിക്കുന്നു.

Read More

അണക്കെട്ടുകള്‍ക്കും കാലപരിധിയുണ്ട്‌

ആയുസ്സുകഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം
കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. നദികളെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും വിലപ്പെട്ട ജലപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കുന്ന ഈ നിര്‍ദ്ദേശം തള്ളിക്കളയാതെ, ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന്

Read More

പശ്ചിമഘട്ടത്തിന്റെ പൊരുളറിയാന്‍

ക്കന്‍പെട്ടി വനസംരക്ഷണ സമരം മുതല്‍ പങ്കാളിത്ത വനപരിപാലനവുമായി ബന്ധപ്പെട്ട പഠനയാത്രകള്‍ വരെ നീളുന്ന
പശ്ചിമഘട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

പ്രകൃതിയെന്ന അനുഭവജ്ഞാനം

പശ്ചിമഘട്ടത്തിലെ കാടുകളിലേക്കുള്ള യാത്രകള്‍ പകര്‍ന്ന അനുഭൂതികളുടെ ആത്മീയ ആനന്ദം പങ്കുവയ്ക്കുന്നു
പക്ഷിനിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ സി. റഹീം

Read More

കേരളത്തിന്റെ മാറുന്ന ഭൂപ്രകൃതി

ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെ മാറിനില്‍ക്കുന്ന വനപ്രദേശങ്ങളടക്കം കേരളത്തിലെ വനവിസ്തൃതിയില്‍
പകുതിയിലധികവും ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണ്. ഈ വനങ്ങളിലെ ആവാസവ്യവസ്ഥ പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥാ സേവനങ്ങള്‍ പഴയ പടിയില്‍ പുനഃസ്ഥാപിക്കാത്തപക്ഷം, കേരളത്തിന്റെ പാരിസ്ഥിതികാടിത്തറ തന്നെ അപകടത്തിലാകും.

Read More

വനം മനസ്സിലാണ് ആദ്യം ഉരുവം കൊണ്ടത്‌

വികസന മനസ്ഥിതിയും അതിന്റെ പ്രായോഗിക പരിപാടികളും ചേര്‍ന്നുള്ളതിനെയാണ് നാമിന്ന് ഭരണനിര്‍വഹണമായി ധരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമാകട്ടെ, വികസനാധുനികതയുടെ പ്രകൃതിയും – മനുഷ്യനും എന്ന സവിശേഷമായ വേര്‍തിരിവും അതിലധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതിയും. അധിനിവേശ സാഹചര്യങ്ങളില്‍ ജനതതിയുടെ കാഴ്ചപ്പാടുകളെ, പ്രവര്‍ത്തനങ്ങളെ, ജീവിതത്തെ പൂര്‍ണ്ണമായും പുനഃസംവിധാനം ചെയ്ത ഈ ആശയത്തിന്റെ സ്വാധീനം പശ്ചിമഘട്ട പ്രാന്തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.

Read More

ജൈവപ്രതിഭാസങ്ങളുടെ കലവറയിലേക്ക്‌

ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 5% മാത്രമുള്ള പശ്ചിമഘട്ടത്തില്‍ ഇന്ത്യയിലെ 27% വരുന്ന ജൈവവൈവിധ്യമുണ്ടെന്നറിയുമ്പോഴാണ് പശ്ചിമഘട്ടത്തിന്റെ പ്രധാന്യം നമുക്ക് മനസ്സിലാകുന്നത്. വളരെ പ്രാചീനമായ ഗോന്‍ഡ്വാന ഘടകങ്ങള്‍ ധാരാളമുള്ളതും മലയന്‍ ഇന്തോ-ചൈനീസ് ആഭിമുഖ്യമുള്ളതുമായ ഒരു ജൈവസമൂഹമാണ് പശ്ചിമഘട്ടത്തിലുള്ളത്.

Read More

പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം

മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ
വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.

Read More

ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ
എന്ന തിരിച്ചറിവാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലുള്ളത്. സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ് എങ്ങിനെയാണ് ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന്
റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Read More

സ്വന്തം കുഞ്ഞിനെ കൊല്ലുന്നവര്‍

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ
മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്.

Read More

മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരമുണര്‍ത്തുന്നത്. കേരളത്തിലെ
ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് ഈ പ്രചരണത്തിന് കരുത്തുപകരും.

Read More

നമ്മള്‍ ധൂര്‍ത്തടിക്കുന്നത് കാട് കരുതിവച്ച ഊര്‍ജ്ജം

‘നിത്യഹരിത വനത്തിന്റെ നടുവിലാണ് ഒരു വ്രണം പോലെ ശബരിമല നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കുള്ള തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കണം. പല വനംവകുപ്പ് ഉദ്യോഗസ്ഥരും അധികാര വികേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്നില്ല. കേന്ദ്രീകൃത പോലീസിംഗിലാണ് അവര്‍ക്ക് താത്പര്യം. തദ്ദേശീയരുടെ പങ്കാളിത്തമില്ലാതെ വനം സംരക്ഷിക്കാന്‍ കഴിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആര്‍ക്കും ദോഷം ചെയ്യുന്നതല്ല. എന്തിനെയും വില്‍പ്പനച്ചരക്കാക്കുന്ന മൂലധന വ്യവസ്ഥയ്ക്കുമാത്രമെ അതുകൊണ്ട് നഷ്ടമുണ്ടാകൂ.’ പശ്ചിമഘട്ടത്തിലെ മനുഷ്യ-പരിസ്ഥിതിയെക്കുറിച്ച് നിരവധി
സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ചരിത്രകാരനും സാമൂഹിക ശാസ്ത്രാധ്യാപകനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്‌ലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ സംസാരിക്കുന്നു.

Read More

കാടിന് വേണ്ടിയുള്ള കോടതിപ്പോരാട്ടങ്ങള്‍

‘ ആരുവിളിച്ചാലും ആ നിമിഷം പുറപ്പെടും, കാടിന്റെ കാര്യത്തിനാണെങ്കില്‍. നാടിന്റെ കാര്യമാണെങ്കില്‍ നാട്ടുകാര്‍ തന്നെ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രമേ ഞാന്‍ ഇടപെടൂ. ഏത് കാടും ടൂറിസത്തിന് വേണ്ടി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്ന് തിരിച്ചറിഞ്ഞ കയ്യേറ്റക്കാര്‍ അവസരം നന്നായി മുതലാക്കുന്നുണ്ട്. മരുന്ന് ചെടികള്‍ കാട്ടില്‍ വളരുന്നത് നമ്മുടെ രോഗം മാറ്റാന്‍ മാത്രമല്ല, മണ്ണിന് കരുത്തിനും കൂടിയാണ്. പണമുണ്ടാക്കാന്‍ ഓടിനടന്ന കാലത്തുള്ളതിനേക്കാള്‍
തൃപ്തിയായി ഇന്നുറങ്ങാന്‍ കഴിയുന്നുണ്ട്. ‘ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ലീഗല്‍ സെല്‍
ഡയറക്ടറായ ടോണി തോമസ്, പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള നിരന്തരമായ നിയമയുദ്ധങ്ങളിലാണ്. കടുംകൃഷി ചെയ്തിരുന്ന കുടിയേറ്റ കര്‍ഷകനില്‍ നിന്നും സുസ്ഥിര ജൈവകൃഷകനിലേക്കുള്ള തന്റെ പരിണാമവും തിരിച്ചറിവുകളുമാണ്
കാടിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ കയ്യേറ്റക്കാര്‍ക്ക് എതിരെ പോരാടാന്‍ ടോണി തോമസിന് ഊര്‍ജ്ജമാകുന്നത്. നിയമയുദ്ധങ്ങളെക്കുറിച്ചും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

Read More

മണ്ണ് സംരക്ഷണത്തില്‍ നിന്നും കാട്ടിലേക്ക്, മനുഷ്യരിലേക്ക്‌

അക്കാദമിക് ഗവേഷണത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ജനപക്ഷത്ത്, ഹരിതപക്ഷത്ത് ഏറെ വേരിറക്കമുള്ള ഒരു വന്‍മരമായിരുന്ന ഡോ. എസ്. ശങ്കര്‍ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്ന് (കെ.എഫ്.ആര്‍.ഐ)
2012 ആഗസ്ത് 31ന് വിരമിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ കൂടി ചരിത്രമാണ് മൂന്ന് പതിറ്റാണ്ടുകളിലായി ഡോ. ശങ്കര്‍ നയിച്ച ശാസ്ത്രജ്ഞന്റെ ജീവിതം. പരിസ്ഥിതി ശാസ്ത്ര പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്കിടയിലേക്കുകൊണ്ടു വന്ന
തലമുറയിലെ പ്രധാന കണ്ണിയായിരുന്ന അദ്ദേഹം എല്ലാ തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രകൃതിപക്ഷത്തുനിന്ന് സംസാരിക്കാന്‍, ഇടപെടാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. പൂയംകുട്ടിയും അതിരപ്പിള്ളിയും ഉള്‍പ്പെടെയുള്ള പല വിവാദ പദ്ധതികളുടെയും പാരിസ്ഥിതികാഘാത പഠനം നടത്തിയ സംഘത്തില്‍ പ്രധാനിയായിരുന്ന ശങ്കറിന്റെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തെ അടുത്തറിയുന്ന ശങ്കര്‍ജി സംസാരിക്കുന്നു.

Read More
Page 3 of 4 1 2 3 4