അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?
അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.
Read Moreഅതിരപ്പിള്ളിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും
മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍സിന്റെ തുടര്‍ച്ചയായി 2030 ഓടുകൂടി നിറവേറ്റുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ ‘സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍’ നിന്നുമുള്ള പിന്നോട്ടുപോക്കായിരിക്കും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി. അതിരപ്പിള്ളി പദ്ധതി മൂലം ഉണ്ടാകുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു
Read Moreഅതിരപ്പിള്ളിയിലെ നവരാഷ്ട്രീയം
പുഴയുടെയും കാടിന്റെയും നഷ്ടം മാത്രമല്ല, ഗോത്രവര്‍ഗ്ഗാരായ കാടര്‍ ആദിവാസികളുടെ
അവകാശങ്ങള്‍, വെള്ളച്ചാട്ടത്തെ ആശ്രയിക്കുന്ന ദലിത് വിഭാഗങ്ങള്‍, കുടിവെള്ളം-ജലസേചനം-
ടൂറിസം എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ പുഴ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ തുടങ്ങിയ
നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയം രചിക്കുകയാണ്
അതിരപ്പിള്ളി ഡാം വിരുദ്ധ സമരമെന്ന്
അതിരപ്പിള്ളിയില്‍ ആദിവാസികള്‍ ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍
വനാവകാശ നിയമം (2006) തുറന്നിട്ട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ വാഴച്ചാല്‍
മാതൃകയെ തകര്‍ത്തുകളയുന്നതിനുള്ള ശ്രമമാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം
തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം ഇവിടെ ലംഘിക്കപ്പെടുകയാണ്.
അതിരപ്പിള്ളി: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരിക്കുന്നു. നിരവധി പ്രത്യാഘാതങ്ങളുള്ളതും പലതവണ അനുമതി നിഷേധിക്കപ്പെട്ടതുമായ പദ്ധതിക്കായി വീണ്ടും ശ്രമിക്കുന്ന സര്‍ക്കാറിന്റെ പിടിവാശി ജനാധിപത്യ വിരുദ്ധമാണെന്ന് ചാലക്കുടിപുഴ സംരക്ഷണ സമിതി
Read Moreഅതിരപ്പിള്ളി; വിലമതിക്കാനാകാത്ത നഷ്ടങ്ങള്‍
രാഷ്ട്രീയ വാഗ്വാദങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു നില്‍ക്കുകയാണ്. പദ്ധതി വരാനും വരാതിരിക്കാനുമുള്ള സാധ്യതകള്‍ മാറിമറിയുന്നു…
Read Moreചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്
അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു
Read Moreഅതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്
അതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്,
ബി.ടി. വഴുതന തടയാന്‍ ഉപവാസം,
കാതിക്കുടം ഐക്യദാര്‍ഡ്യസമിതി…
അതിരപ്പിള്ളി സത്യാഗ്രഹം ഒരുവര്‍ഷം പിന്നിടുമ്പോള്‍
2008 ഫെബ്രുവരി 25ന് അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിന്റെയും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പദ്ധതിയുടെ നിര്‍ദേശം വന്നനാള്‍ മുതല്‍ പലതരത്തില്‍ നടന്നുവന്ന സമര പ്രവര്‍ത്തനങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ സമൂഹ മനസാക്ഷിയ്ക്കു മുന്നിലും അധികാരികള്‍ക്ക് മുന്നിലും തുറന്നുകാട്ടുന്നതിലും വിജയിച്ചു. പക്ഷെ ജനകീയ സമരത്തെ വകവയ്ക്കാതെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഡാലോചനകള്‍ ഭരണപക്ഷത്തും കെ.എസ്.ഇ.ബി.യിലുംഇപ്പോഴും നടക്കുന്നുണ്ട്.
Read More