കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.
Read Moreവിഴിഞ്ഞത്തെ സ്വപ്നവും വല്ലാര്‍പാടത്തെ സത്യവും
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നതും എന്നാല്‍ സംവാദങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെപോയതുമായ പ്രസക്തമായ വാദങ്ങളെ ക്രോഡീകരിച്ചും സമാനമായ വികസനവാദങ്ങള്‍ ഊതിനിറച്ച് യാഥാര്‍ത്ഥ്യമാക്കിയ വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ ദയനീയ യാഥാര്‍ത്ഥ്യത്തെ ചര്‍ച്ചയ്‌ക്കെടുത്തും ചില വികസന വിരോധചിന്തകള്‍…
Read Moreഒരു പരിസ്ഥിതി പ്രസ്ഥാനം ചൈനയെ മാറ്റിമറിച്ചത് എങ്ങനെ?
ക്യാമറ എന്ന മാധ്യമത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഉദയത്തെക്കുറിച്ച് അന്വേഷിക്കുന്ന കനേഡിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ സംസാരിക്കുന്നു. ചൈനയിലെ ഗ്രീന്‍ മൂവ്‌മെന്റിന്റെ ചരിത്രം അന്വേഷിക്കുന്ന ‘വേക്കിംഗ് ദ ഗ്രീന്‍ ടൈഗര്‍’ എന്ന തന്റെ പുതിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ എത്തിയ അദ്ദേഹം ആ സംരംഭത്തെക്കുറിച്ച്..
Read Moreഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?
Read Moreഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു
പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…
കരിമണലെടുക്കാന്‍ ഇനിയും ഇതുവഴി വരരുത്
ലോകത്തിലെ ഏറ്റവും വിലയേറിയ ധാതുമണല്‍ നിക്ഷേപങ്ങള്‍ക്ക് മുകളില്‍ കഴിയേണ്ടിവരുന്ന
ഒരു ജനതയുടെ ജീവിതം എന്നും ആര്‍ത്തിയുടെ കഴുകന്‍ കണ്ണുകളാല്‍ വേട്ടയാടപ്പെടും
എന്നതാണ് നീണ്ടകരയ്ക്കും ആറാട്ടുപുഴയ്ക്കും ഇടയിലുള്ള തീരദേശ ഗ്രാമങ്ങളുടെ അനുഭവം.
പരമ്പരാഗത തീരം കടലിലാഴ്ന്നുപോയ ഖനനമേഖലയിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
പെരുച്ചാഴികളുടെ വാഴ്‌വ്
കേരള സംഗീതനാടക അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ വില്ക്കാന്‍ വേണ്ടി പണിയുന്ന പുതിയ കെട്ടിടത്തിന് അക്കാദമി അധികൃതര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്റീ ജിയണല്‍ തീയേറ്ററിന് മുന്നിലെ പ്രശസ്തമായ നാട്ടുമാവിന്റെ ശിഖരങ്ങള്‍ക്ക്
കീഴിലാണ്. കെട്ടിട നിര്‍മ്മാണം തുടങ്ങിയതോടെ, മരത്തിന് ദോഷകരമാവുന്ന രീതിയില്‍ കെട്ടിടം പണിയുന്നത് അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയോതെ പണി താത്കാലികമായി നിലച്ചിരിക്കുകയാണ്.
മുതലമട: ക്വാറിമടയായി മാറുന്ന കാര്‍ഷികഗ്രാമം
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കാര്‍ഷിക സമൃദ്ധിയുടെ ഹരിതഭൂമിയായിരുന്ന പാലക്കാട് ജില്ലയിലെ മുതലമട ഇന്ന് അനധികൃത ക്വാറികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. തെന്മലയോരം എന്നറിയപ്പെടുന്ന മുതലമടയുടെ കിഴക്കന്‍ മലഞ്ചെരുവ് പകുതിയോളം കാര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ഏറെ ദൂരമില്ലെന്നറിയുന്ന നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയിരിക്കുന്നു.
Read Moreഅവ്യക്തത മുതലെടുത്ത് ക്വാറികള്‍ക്ക് സഹായം
ഇടുക്കിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 39 ഗ്രാനൈറ്റ് ക്വാറികളുണ്ട്. അതിനെല്ലാം സി.ആര്‍.പി.എസ്. പ്രകാരമുള്ള ലൈസന്‍സാണുള്ളത്. 9-12 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിട്ടുള്ള ഒന്‍പതു ഗ്രാനൈറ്റ് ക്വാറികളും ഇടുക്കിയിലെ വിവിധ താലൂക്കുകളിലായുണ്ട്.
Read Moreകരിമണല്‍ ഖനനം: സ്വകാര്യ-പൊതുമേഖലാ തര്‍ക്കമല്ല, പരിസ്ഥിതി സംവാദമാണ് വേണ്ടത്
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങള്‍ ഇപ്പോഴും ഖനനം പൊതുമേഖലയില്‍ വേണോ
സ്വകാര്യമേഖലയില്‍ വേണോ എന്ന കുറ്റിയില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടേണ്ടത് കരിമണല്‍ ഖനനം ഉയര്‍ത്തുന്ന സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്.
ചീക്കല്ലൂര്‍ പാടത്ത് വിമാനമിറക്കാന്‍ നോക്കേണ്ട
വയനാട്ടിലെ ചീക്കല്ലൂര്‍ എന്ന ഗ്രാമത്തില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനെതിരായ തദ്ദേശീയരുടെ പ്രക്ഷോഭം ശക്തമാവുകയാണ്. നാട്ടുകാര്‍ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന നെല്‍വയലുകള്‍ നികത്തിക്കൊണ്ട് വരാന്‍ പോകുന്ന വിമാനത്താവളത്തിലൂടെ നാടിന്റെ സമഗ്ര പുരോഗതിയാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ ആ പുരോഗതി ഇവിടെ വേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍.
Read Moreമണല്‍ത്തറകളുടെ മരണം
ജസീറയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കടത്തീരങ്ങളില്‍ നിന്നും വ്യാപകമായി മണലെടുക്കുന്നതിന്റെ അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു
Read Moreകാപ്പികോയുടെ വിധി കയ്യേറ്റക്കാര്‍ക്ക് പാഠമാകുമോ?
തീരദേശ പരിപാലന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ നെടിയതുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച, സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി വിധിയുടെ സാധ്യതകള്‍ പരിസ്ഥിതി പോരാട്ടങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെയെന്ന്
Read Moreഅണക്കര വിമാനത്താവളം; മലയോരം സമരത്തിലേക്ക്
അടിസ്ഥാന വികസനത്തിന് ആവശ്യമായ ശുദ്ധജലം, പാര്‍പ്പിടം, ചികിത്സ്യ സൗകര്യങ്ങള്‍, വിദ്യഭ്യാസം, തൊഴില്‍ എന്നിവ പൂര്‍ണ്ണമായി എത്താത്ത അണക്കരയിലെ സാധരണക്കാര്‍ക്ക് വിമാനത്താവളം വന്നതുകൊണ്ട് നഷ്ടമല്ലാതെ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.
Read Moreആറന്മുള വിമാനത്താവളം: പരിസ്ഥിതി നശിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടണം
ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി ഉപേക്ഷിക്കണമെന്നും നിയമങ്ങള്‍ ലംഘിച്ച് നികത്തിയ ആറന്മുളയിലെ നീര്‍ത്തടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും
Read Moreവഴിമുട്ടിക്കുന്ന വിമാനകേരളം
തിരുവനന്തപുരം, കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ
ആറന്മുളയും വയനാട് ജില്ലയിലെ മാതമംഗലവും ആകാശത്തിലേക്കുള്ള പുതിയ വഴികള്‍ തുറക്കാനൊരുങ്ങുമ്പോള്‍ അഴിമതിയുടെ കറപുരണ്ട വികസനത്തിന്റെ മറുവശം അന്വേഷിക്കുന്നു
നീര്‍ത്തടത്തിന് പകരമാവില്ല വിമാനത്താവളം
പമ്പാനദിയിലേക്ക് എത്തിച്ചേരുന്ന നീര്‍ത്തടങ്ങള്‍ നികത്തി നിര്‍മ്മിക്കുന്ന ആറന്മുള വിമാനത്താവളം
മധ്യതിരുവിതാംകൂറില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന്
കണ്ടല്‍പ്പാര്‍ക്ക് പ്രവര്‍ത്തനം ഭാഗികമാക്കി
പരിസ്ഥിതിയെ ദൂര്‍ബലപ്പെടുത്തി കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥാപിച്ച കണ്ടല്‍പ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യ വുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ഇതിലൂടെ വിജയം കണ്ടിരിക്കു കയാണ്. പാര്‍ക്കിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Read More