കാതിക്കുടത്തെ പോലീസ്‌രാജ്: ജനകീയ സമരങ്ങളോടുള്ള ഭരണകൂട സമീപനം
തൃശൂര്‍ കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേരെ 2013 ജൂലായ് 21ന്
നടന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിഷക്കമ്പനി അടച്ചുപൂട്ടണം എന്ന തദ്ദേശീയരുടെ
സമരം ശക്തമായി തന്നെ തുടരുന്നു.
കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്
കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ
Read Moreടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍
സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
Read Moreകാതിക്കുടം വിളിക്കുന്നു; അവസാനമായി
കാലങ്ങളായി തൃശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമത്തില്‍ രോഗവും മരണവും വിതയ്ക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തുന്ന സമരം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
Read Moreചാലക്കുടിപ്പുഴയിലെ മത്സ്യക്കുരുതിക്ക് പിന്നില്‍
2013 മേയ് 29, 30 ജൂണ്‍ ഒന്ന് തീയതികളില്‍ ചാലക്കുടിപ്പുഴയില്‍ വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി. നിറ്റാ ജലാറ്റിന്‍ കമ്പനി മാലിന്യം പുഴയിലേക്കൊഴുക്കുന്നതിന് താഴെയാണ് മത്സ്യക്കുരുതി നടന്നത് എന്നതിനാല്‍ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്. പ്രജനന കാലത്ത് മത്സ്യസമ്പത്തിനുണ്ടായ നാശം സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച്
Read Moreആരാണ് വിഷഭീകരന് വേണ്ടി കരുക്കള്‍ നീക്കുന്നത് ?
മാരകമായ മലിനീകരണത്തിനെതിരെ ജനകീയ സമരം നടക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് നിരവധി തദ്ദേശീയര്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കമ്പനി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പ്രൊഫ. കുസുമം ജോസഫ്
Read Moreകാതിക്കുടം ഒരു പാഠഭാഗം
കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തിക്കൊണ്ട,് അവയില്‍ നിന്നും കാതിക്കുടം സമരം പഠിക്കേണ്ട പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുന്നു
Read Moreകാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും
നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.
കാതിക്കുടം വിഷം കലക്കുന്നവര്‍ക്ക് മാപ്പില്ല
തങ്ങളുടെ പുഴക്കും ജൈവവൈവിധ്യത്തിനും ഓരോ കുടുംബത്തിനും വരുത്തിയ നഷ്ടങ്ങള്‍ക്കും കമ്പനി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും തക്കതായ നഷ്ടപരിഹാരം നല്കി എന്‍.ജി.ഐ.എല്‍ കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാതിക്കുടത്ത് നടക്കുന്ന സമരം തുടരുന്നു
Read Moreവ്യവസായ വകുപ്പ് സമരത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു
കാതിക്കുടം സമരപ്രവര്‍ത്തകന്‍ അനില്‍കുമാര്‍ സംസാരിക്കുന്നു
Read Moreകാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും
കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
കാതിക്കുടത്തെ കാളകൂടം-2; പുഴയില്‍ നിന്നൊരുതുടം കാതിക്കുടം
1979ല്‍ ആരംഭിച്ച മൃഗങ്ങളുടെ എല്ലില്‍നിന്നും ഒസ്സീന്‍ എന്ന രാസവസ്തു ഉണ്ടാക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയും വികസനത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്, പക്ഷെ പതിവുപോലെ വികസനം ഇവിടെയും പ്രദേശവാസികളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. വിഷലിപ്തമായ നാടിനെയും രോഗികളായ ഒരു ജനതയേയുമാണ് അത് ഒടുവില്‍ സൃഷ്ടിച്ചത്. തുടക്കത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കൈയിലുണ്ടായിരുന്ന കൂട്ടുസംരംഭകരായ നിറ്റാ ജലാറ്റിന്റെയും മിത്‌സുബിഷി കോര്‍പറേഷന്റെയും പക്കലേക്ക് എത്തിയതോടെ അമിതലാഭത്വരപൂണ്ട് ഉത്പാദന പ്രക്രിയയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. തദ്ദേശവാസികളോട് പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ പോലും ലംഘിക്കപ്പെട്ടു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കാളകൂടമാകുന്ന കാതിക്കുടത്തെക്കുറിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട്. തുടര്‍ച്ച
Read More