നര്‍മ്മദ സമരം 25 വര്‍ഷങ്ങള്‍
വന്‍കിട അണക്കെട്ടിനും വിനാശവികസനത്തിനുമെതിരെ നര്‍മ്മദാതാഴ്‌വരയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിത്തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രകൃതിയേയും മനുഷ്യനേയും ഹനിക്കുന്ന വികസന പദ്ധതികള്‍ക്കെതിരെ ലോക ത്തെമ്പാടും നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്ന നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘര്‍ഷത്തിന്റെയും നിര്‍മ്മാണത്തിന്റെയും 25 വര്‍ഷങ്ങള്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22-23 തീയതികളില്‍ മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും വിവിധ സ്ഥലങ്ങളില്‍ വച്ച് ആഘോഷിച്ചു.
Read Moreചരിത്രം തിരുത്തിയെഴുതിയ നര്‍മ്മദ സംസ്‌കാരം
എങ്ങിനെയാണ് മരുഭൂമികള്‍ ഉണ്ടായത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നര്‍മ്മദ സമരം. മരുഭൂമികളുണ്ടാകുന്നത് മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാണെന്ന പാഠമാണ് തകര്‍ന്നടിഞ്ഞ പുരാതനസംസ്‌കാരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്റെ പാരിസ്ഥിതിക വിജ്ഞാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ അറിവ് നര്‍മ്മദയില്‍ നിന്നുമാണ് എനിക്ക് കിട്ടിയത്. അതാണ് നര്‍മ്മദയുമായുള്ള എന്റെ ആത്മബന്ധം. എ. മോഹന്‍കുമാര്‍ വിലയിരുത്തുന്നു
Read Moreനര്‍മ്മദ എന്റെ സര്‍വ്വകലാശാല
തങ്ങളുടെ വീടുകള്‍ മുങ്ങിപ്പോയിട്ടും കൃഷി നശിച്ചിട്ടും ഗ്രാമീണര്‍ തളരാതെ സമരം തുടരണമെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കും എവിടുന്നോ ശക്തി ലഭിക്കുന്നു. നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തക യോഗിനി
Read Moreഒരു തുണ്ട് ഭൂമിപോലും കിട്ടിയിട്ടില്ല
ഭൂമി നല്‍കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വന്നിട്ടും കളക്ടറിന്റെയോ അധികാരികളുടെയോ അടുത്ത് ചെല്ലുമ്പോള്‍ എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ ഒരു തുണ്ട് ഭൂമിപോലും എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. സമരപ്രവര്‍ത്തകനും വീട് നഷ്ടപ്പെട്ട ആദിവാസിയുമായ രത്തന്‍
Read Moreയുവസമൂഹം സമരത്തിനൊപ്പമുണ്ട്
വീട്ടില്‍ നിന്ന് പുറത്തുപോകാന്‍, എന്തിന് സ്വയം തീരുമാനങ്ങളെടുക്കാന്‍ പോലും ഒരു സ്ത്രീ എന്ന നിലയില്‍ പൊരുതേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയോടു തന്നെ പൊരുതി ജയിക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത് ഈ പ്രക്ഷോഭമാണ്. എന്‍ ബി എയുടെ പ്രവര്‍ത്തകയായ സപ്ന
Read Moreഅഴിമതിക്കാര്‍ക്കെതിരെ ഒന്നിക്കണം
നമുക്ക് നീതിലഭിക്കേണ്ട ഭരണകൂടത്തില്‍ നിറയെ അഴിമതിക്കാരാണ്. ഇത്തരത്തിലുള്ള പാവപ്പെട്ട ആളുകള്‍ പ്രബുദ്ധരാകരുതെന്ന പക്ഷക്കാരാണ് ഭൂരിപക്ഷം ഭരണാധികാരികളും. എന്‍ ബി എയുടെ പ്രവര്‍ത്തകനായ ചേതന്‍
Read Moreപൊരുതുക എന്നതാണ് പ്രധാനം
25 വര്‍ഷം കഴിഞ്ഞിട്ടും നര്‍മ്മദയില്‍ കാണാന്‍ കഴിഞ്ഞ ഐക്യം എനിക്ക് വളരെയധികം ഊര്‍ജ്ജം നല്‍കി. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും വ്യക്തികളുടെയും പരിമിതികള്‍ നമ്മെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയായി നര്‍മ്മദ യാത്ര മാറി. ആദ്യമായി നര്‍മ്മദയില്‍ പോയ അനുഭവം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മെറിന്‍ വിവരിക്കുന്നു
Read Moreമൂലധനതാത്പര്യങ്ങള്‍ക്ക് താക്കീത്
സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താത്പര്യങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അണക്കെട്ട് ലോബി ഇപ്പോഴും ഈ ഡാമിന്റെ പിന്നിലുണ്ട്. അതിനെ തരണം ചെയ്യണമെങ്കില്‍ political overthrow തന്നെ സംഭവിക്കണം. ജനകീയ സമരപ്രവര്‍ത്തകനും ആണവവിരുദ്ധ പ്രവര്‍ത്തകനുമായ കെ. രാമചന്ദ്രന്‍
Read Moreഅഹിംസയ്ക്ക് അര്‍ത്ഥം നല്‍കിയ സമരം
സമരം കൊണ്ട് ഒന്നും നഷ്ടപ്പെടുന്നില്ല, പൊരുതുന്നതു തന്നെ ജയമാണെ ന്നാണ് ഞാന്‍ കരുതുന്നത്. സമരം തന്നെ ഒരു വിജയമാണ്
Read Moreസമരം തന്നെ ജീവിതം
നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍-
25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്‌വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍
മേധാപട്കര്‍ സംസാരിക്കുന്നു
നര്‍മ്മദ സമരമൊഴുകിയ 25 വര്‍ഷങ്ങള്‍
വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ചില രാഷ്ട്രീയ മാനങ്ങള്‍
ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത, വിഭവസംരക്ഷണം സാമൂഹിക ജീവിതത്തിന്റെ
അടിത്തറയാണെന്ന ബോധത്തെ അബോധങ്ങളില്‍പ്പോലും രേഖപ്പെടുത്തിയ നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്നു. സമരത്തിന്റെ ശേഷിപ്പുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തകയാണ് ഡോ. എ. ലത
സമരത്തിന്റെ ഭാവനാത്മക നിര്‍വ്വചനങ്ങള്‍
മെയ് 21 മുതല്‍ 23 വരെ മദ്ധ്യപ്രദേശിലെ ബഡ്‌വാനിയില്‍ നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ നടന്ന സഞ്ജയ് സാംഗ്‌വി അനുസ്മരണ മാദ്ധ്യമ സെമിനാറില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍.
Read More