സുസ്ഥിര അട്ടപ്പാടിക്ക് വേണ്ടി
അഹാഡ്‌സ് അടച്ചുപൂട്ടുന്നതിനെതിരെ ജൂലായ് ഒന്നുമുതല്‍ അട്ടപ്പാടിയിലും തിരുവനന്തപുരത്തും നടക്കുന്ന സമരം പങ്കാളിത്ത – സുസ്ഥിര വികസന മാതൃകകളെ വികസിപ്പിക്കാന്‍ വേണ്ടി നടക്കുന്ന ജനമുന്നേറ്റമായി മാറുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു
Read Moreവേണം കാടിനു കാവല്‍
ചാലിയാറിന്റെ വൃഷ്ടിപ്രദേശമായ നിലമ്പൂര്‍ മുണ്ടേരിയിലെ കന്യാവനം സ്വകാര്യമേഖലക്ക് കൈമാറിയാല്‍ ചാലിട്ടൊഴുകാന്‍ പോലും പിന്നെ ചാലിയാര്‍ പിറക്കില്ലെന്നും ഈ നീക്കം സമരങ്ങളിലൂടെ തടയണമെന്നും
സുനില്‍ സി.എന്‍
എന്‍ഡോസള്‍ഫാന്‍ ദുരിതമഴ തോരുന്നില്ല
എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ചിലവ അടര്‍ത്തിമാറ്റിക്കൊണ്ട് ഉത്തരവിറക്കി ദുരിതബാധിതരെ
കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നു
അതിരപ്പിള്ളി: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരിക്കുന്നു. നിരവധി പ്രത്യാഘാതങ്ങളുള്ളതും പലതവണ അനുമതി നിഷേധിക്കപ്പെട്ടതുമായ പദ്ധതിക്കായി വീണ്ടും ശ്രമിക്കുന്ന സര്‍ക്കാറിന്റെ പിടിവാശി ജനാധിപത്യ വിരുദ്ധമാണെന്ന് ചാലക്കുടിപുഴ സംരക്ഷണ സമിതി
Read Moreപ്ലാച്ചിമട പറയുന്നു ഈ ഭൂമി ഞങ്ങളുടേതാണ്
പ്ലാച്ചിമടയുടെ സമരജീവിതം 10 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടല്‍ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ പ്ലാച്ചിമട നിവാസികള്‍ സംസാരിക്കുന്നു
Read Moreജപ്പാനില്‍ നിന്നും കൂടംകുളത്തേക്ക് ഒരു സന്ദേശം
ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് ആണവറിയാക്റ്ററുകളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിര്‍ത്തിവച്ചുകൊണ്ടിരുന്ന ജപ്പാന്‍, 2012 മെയ് 5ന് അവസാന റിയാക്ടറും അടച്ച് ആണവവിമുക്തമാകുന്ന പശ്ചാത്തലത്തില്‍ ആഗോള റിയാക്റ്റര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി സ്വന്തം ജനതയെ കൊല്ലാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുന്നു
Read Moreകൂടങ്കുളം സമരപ്പന്തലില്‍ നിന്നും
കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
Read Moreഇടതുപക്ഷത്തിന്റെ ആണവകാപട്യം
റഷ്യന്‍ റിയാക്ടറുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലും ഫ്രഞ്ച് റിയാക്ടറുകള്‍ മുതലാളിത്ത ചേരിയിലുമാണെന്ന
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു
ഭൂമിശാസ്ത്രപരമായി കൂടങ്കുളം ദുര്‍ബലം
കൂടങ്കുളം ആണവനിലയം സ്ഥിതി ചെയ്യുന്ന പ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമാണെന്ന്
ശാസ്ത്രീയ വസ്തുതകള്‍ തെളിയിക്കുന്നുണ്ട്. അത് സുരക്ഷാഭീഷണി വര്‍ദ്ധിപ്പിക്കുന്നു
ആറന്മുള വിമാനത്താവളം: പരിസ്ഥിതി നശിപ്പിച്ചവര്‍ ശിക്ഷിക്കപ്പെടണം
ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി ഉപേക്ഷിക്കണമെന്നും നിയമങ്ങള്‍ ലംഘിച്ച് നികത്തിയ ആറന്മുളയിലെ നീര്‍ത്തടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും
Read Moreകോളയുടെ നിയമോപദേശം വസ്തുതാവിരുദ്ധം
അവസാനത്തെ കല്ല്‌രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ മേല്‍ കൊക്കക്കോളയുടെ എതിര്‍വാദങ്ങള്‍ വച്ചുകൊണ്ട് കേരള സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടി നല്‍കുന്നു
Read Moreഅതിര്‍ത്തിയിലെ പ്രേമം അണയാതെ കാക്കണേ
മുല്ലപ്പെരിയാര്‍ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് – കേരള അതിര്‍ത്തിയിലെ പ്രധാന പട്ടണമായ കുമിളിയില്‍ നാളുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതിര്‍ത്തികളിലെ സ്‌നേഹഭാഷണങ്ങള്‍ നഷ്ടമാകുന്നതിന്റെ ഭീതി പങ്കുവയ്ക്കുന്നു വര്‍ഷങ്ങളായി തമിഴും മലയാളവും കൈകോര്‍ക്കുന്ന കുമിളിയില്‍ താമസിക്കുന്ന ബിനു.എം. പള്ളിപ്പാട്
Read Moreവഴിമുട്ടിക്കുന്ന വിമാനകേരളം
തിരുവനന്തപുരം, കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ
ആറന്മുളയും വയനാട് ജില്ലയിലെ മാതമംഗലവും ആകാശത്തിലേക്കുള്ള പുതിയ വഴികള്‍ തുറക്കാനൊരുങ്ങുമ്പോള്‍ അഴിമതിയുടെ കറപുരണ്ട വികസനത്തിന്റെ മറുവശം അന്വേഷിക്കുന്നു
നീര്‍ത്തടത്തിന് പകരമാവില്ല വിമാനത്താവളം
പമ്പാനദിയിലേക്ക് എത്തിച്ചേരുന്ന നീര്‍ത്തടങ്ങള്‍ നികത്തി നിര്‍മ്മിക്കുന്ന ആറന്മുള വിമാനത്താവളം
മധ്യതിരുവിതാംകൂറില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന്
തടവറകളും ജനാധികാരവും
കൊക്കകോളയുടെ ആസ്തികള്‍ പിടിച്ചെടുത്ത് അറസ്റ്റുവരിച്ച് ജാമ്യം നിഷേധിച്ച് ജയിലില്‍ പോയ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
Read Moreകോളയുടെ ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പറയണോ?
കൊക്കക്കോള നല്‍കിയ പരാതിയുടെ അനുബന്ധമായുള്ള നിയമോപദേശത്തിന്റെ പുറത്ത് കേരളത്തിനോട് വിശദീകരണം ചോദിച്ച കേന്ദ്രത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിനെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും അങ്ങനെ ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല എന്നായിരുന്നു കേരളം ആദ്യം പറയേണ്ടിയിരുന്നതെന്നും
Read Moreപുതിയ ഡാം കെട്ടാതെ മുല്ലപ്പെരിയാറിന് പരിഹാരമുണ്ട്
മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായ ഡോ. ജനകരാജന്‍ ജലതര്‍ക്കങ്ങള്‍, ജലവിനിയോഗം, നാഗരികപ്രശ്‌നങ്ങള്‍, ദുരന്തനിവാരണം, ജീവിതവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നനിവാരണം
എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വിദഗ്ധനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍ വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍
ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ച സംഘത്തില്‍ അദ്ദേഹവുമുണ്ട്. പുതിയ ഡാം എന്തുകൊണ്ട് പരിഹാരമല്ലെന്നും എങ്ങനെ ദുരന്തമാകുമെന്നും വിശദീകരിക്കുന്നു
വനാവകാശത്തെ നിര്‍ണ്ണയിച്ച മുത്തങ്ങ സമരം
വന്യജീവിക്കുള്ള അതേ പദവിയോടെ വനത്തിനുള്ളില്‍ വനവാസികളായ മനുഷ്യര്‍ക്കും സഹവസിക്കാന്‍ കഴിയുമെന്ന ആദിവാസി വനാവകാശത്തിന്റെ രാഷ്ട്രീയമാണ് മുത്തങ്ങ സമരം മുന്നോട്ട് വച്ചത്. വനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളില്‍ നിന്നെല്ലാം മുത്തങ്ങ സമരപ്രവര്‍ത്തകര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലൂടെ അത് ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
Read Moreകേരളീയരുടെ അന്തസ്സിന് വേണ്ടിയുള്ള ജയില്‍പ്രവേശനം
ഐകകണ്‌ഠേനെ കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണ്‍ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് തടസ്സമായി നില്‍ക്കുന്ന ശക്തികളാരെല്ലാമാണ്? ഇടത് – വലത് രാഷ്ട്രീയസഖ്യവും കേരളത്തിലെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും സമൂഹവും പിന്തുണച്ചിട്ടും ഇനിയും താമസമെന്ത്? നമ്മുടെ കക്ഷിരാഷ്ട്രീയത്തിന്റെ വഞ്ചനയും കാപട്യവുമെന്ന് മാത്രം പറഞ്ഞാല്‍ മതിയോ? ബഹുരാഷ്ട്ര കുത്തകകളോടുള്ള ദാസ്യമനോഭാവം മാത്രമോ? കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണമുണ്ടായിട്ടും എന്തുകൊണ്ട് ബില്‍ യാഥാര്‍ത്ഥ്യമാകുന്നില്ല?
Read More