ക്രിമിനല്‍ കോള വീണ്ടും കേരളത്തില്‍ : പ്രതികരണങ്ങള്‍
ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള നീക്കം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നു, എന്തുകൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ല?………..
Read Moreവായ്ത്തല പോകുന്ന സമരായുധങ്ങള്‍
ഇരകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ നടക്കുന്ന ഈ സമരങ്ങള്‍ സമൂഹത്തിലും ജനാധിപത്യസംവിധാനത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തപ്പെടാതെ പോവുകയും ഹൈടെക് സമരങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരങ്ങളുടെ അന്ത:സത്തയേയും രാഷ്ട്രീയത്തേയും കുറിച്ച് കേരളീയം ചര്‍ച്ച ചെയ്യുന്നു.
Read Moreഎന്‍ഡോസള്‍ഫാന്‍ നിരോധനത്തിനപ്പുറം
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനൊപ്പം കാസര്‍ഗോഡെ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കപ്പെടണമെന്ന് എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തില്‍ നാളുകളായി ഇടപെടുന്ന എം.എ. റഹ്മാന്‍
Read Moreമുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമഴ
കേരളത്തിലെ മാങ്കോസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമട മറ്റൊരു കാസര്‍ഗോഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുതലമടയിലെ മാന്തോപ്പുകളില്‍ വര്‍ഷങ്ങളായി നടക്കുന്ന
വ്യാപകമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മുതലമടയെ കാന്‍സര്‍ ഗ്രാമമാക്കിമാറ്റിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പ്രശ്‌നം കേരളത്തില്‍ സജീവചര്‍ച്ചയായ സാഹചര്യത്തില്‍
ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നെന്മാറ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളൊന്നും സംഗമത്തില്‍ പങ്കെടുക്കാനോ നിലപാട് പ്രഖ്യാപിക്കാനോ തയ്യാറായില്ല. സാമൂഹികപ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ താത്പര്യം കാണിക്കാത്തതിന്റെ തെളിവുകൂടിയായി ഈ സംഭവം.
കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയിനില്‍ സജീവമായി ഇടപെട്ട മാതൃഭൂമിയുടെയും
മലയാളമനോരമയുടെയും ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള
വാര്‍ത്തകളാണ് ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി
ഡോക്ടറെക്കുറിച്ച് ഈ പത്രങ്ങള്‍ എഴുതിവിട്ടതെന്ന് ഒ.കെ. ജോണി
‘എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല’
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ ഇന്ത്യ നിരോധിക്കുക. 2011 എപ്രില്‍ 25ന് സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ വോട്ട് ചെയ്യുക
Read Moreഏപ്രില്‍ 22: പ്ലാച്ചിമടയില്‍ നിന്നും ജനാധികാരത്തിലേക്ക്
പ്രാബല്യത്തിലാകുന്ന നിയമം വഴി രൂപീകരിക്കാനിരിക്കുന്ന ട്രിബ്യൂണല്‍ തീരുമാനിക്കുന്ന നഷ്ടപരിഹാരം വഴി എല്ലാം അവസാനിക്കുന്നില്ലെങ്കിലും അതുതന്നെ നേടാന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതയോടുകൂടിയ സമരമാവശ്യമായി വരുന്നു. നീതിബോധമുള്ള പൊതുസമൂഹത്തിന് മുന്നില്‍ ഈ ഏപ്രില്‍ 22 ആ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നീതി നടപ്പായാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് പോലും കുടിവെള്ള ലോറിയെ ആശ്രയിക്കുന്ന വേഴാമ്പലുകളായി ഇനിയും പ്ലാച്ചിമടക്കാര്‍ തുടരില്ല. എന്നതുമാത്രമല്ല, കേരളം അങ്ങോളമിങ്ങോളമുള്ള പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഇരകളുടെ സമരങ്ങള്‍ക്ക് നീതിലഭിക്കാന്‍ പ്ലാച്ചിമടയുടെ നീതി സഹായകരമായിത്തീരും.
Read Moreഇനിയുമുണ്ട് ഏറെ ദൂരം
പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരം ഏപ്രില്‍ 22ന് ഒന്‍പത് വര്‍ഷം പിന്നിടുകയാണ്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കക്കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ലിന് കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. കോര്‍പറേറ്റ് അധിനിവേശത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിയ പ്ലാച്ചിമട സമരം അതിന്റെ ലക്ഷ്യങ്ങളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂലധനശക്തികളുടെ ലാഭത്തിനായി ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും നഷ്ടപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന കാലത്ത് ഇനിയുമുണ്ട് ദൂരമെന്ന സമരാഹ്വാനവുമായാണ് പ്ലാച്ചിമട സമരം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്. സമരസമതി ചെയര്‍പേഴ്‌സണ്‍ വിളയോടി വേണുഗോപാല്‍ കേരളീയവുമായി സംസാരിക്കുന്നു
Read Moreപ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കരപ്പെടരുത്
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടി അട്ടിമറിക്കപ്പെടുന്നതായി പ്ലാച്ചിമട ഹൈപവര്‍ കമ്മറ്റിയിലെ എണ്‍വയോണ്‍മെന്റ് എക്‌പെര്‍ട്ട് മെംബര്‍
Read Moreമൂലമ്പിള്ളി മറക്കരുത്
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ ടെര്‍മിനല്‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ തെരുവിലെ പ്ലാസ്റ്റിക് ഷെഡുകളില്‍ തന്നെ കഴിയുകയായിരുന്നു. പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഇവര്‍ നടത്തുന്ന സമരത്തിനുള്ള പരിഹാരം എന്തുകൊണ്ടാണ് അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനോളം വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്നത്. കേരളം വികസനത്തിന്റെ പറുദീസയായി മാറിയെന്ന് വാഴ്ത്തി വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഉദ്ഘാടനം കൊണ്ടാടിയവര്‍ എന്തേ മൂലമ്പിള്ളിക്കാരെ കാണാതെ പോയി ? കുടിയൊഴിപ്പിക്കപ്പെട്ട ആഗ്നസ് സംസാരിക്കുന്നു.
Read Moreകാതിക്കുടം ഒരു പാഠഭാഗം
കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തിക്കൊണ്ട,് അവയില്‍ നിന്നും കാതിക്കുടം സമരം പഠിക്കേണ്ട പാഠങ്ങള്‍ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുന്നു
Read Moreപത്രാധിപക്കുറിപ്പ്
മനുഷ്യവംശം ഇന്ന് പെരുവഴിയില്‍ പകച്ചുനില്‍ക്കുകയാണ്. പാത മുന്നില്‍ രണ്ടായി പിരിയുന്നു. ഒന്ന് നാം ഇതുവരെ കടന്നുപോന്ന വഴിയുടെ തുടര്‍ച്ചയാണ്. അതിന്റെ അന്ത്യം പ്രകൃതിയുടെയും മനുഷ്യന്റെയും നാശമാണ്. രണ്ടാമത്തേത് ഒരു പുതിയ പാതയാണ്. ഒരുപക്ഷെ അത് നമ്മെ രക്ഷയിലേക്ക് നയിച്ചേക്കാം. എന്തായിരിക്കും നമ്മുടെ തീരുമാനം? (ജോണ്‍സി ജേക്കബ്- സൂചിമുഖി ആദ്യലക്കത്തില്‍)
Read Moreഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്
അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.
Read Moreവിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം
എന്‍ഡോ സള്‍ഫാന്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഡോ.ഗോപി മണി എഴുതിയ കത്ത് (ലക്കം-40, ഡിസംബര്‍ 12, മാതൃഭൂമി ആഴ്ചപ്പതിപ്പ്) കണ്ടു. ലേഖകന്‍ വെളിപ്പെടുത്തുന്ന അഞ്ച് പരമരഹസ്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു രഹസ്യം കൂടി മനസിലാകും. അതിതാണ്, മനുഷ്യ രാശിയുടെ വിധി ഒന്നുകില്‍ വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം.
Read Moreകണ്ടല്‍പ്പാര്‍ക്ക് പ്രവര്‍ത്തനം ഭാഗികമാക്കി
പരിസ്ഥിതിയെ ദൂര്‍ബലപ്പെടുത്തി കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥാപിച്ച കണ്ടല്‍പ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യ വുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ഇതിലൂടെ വിജയം കണ്ടിരിക്കു കയാണ്. പാര്‍ക്കിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Read Moreകാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും
നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.
സാംഗത്യ കമ്മ്യൂണിലേക്ക് സ്വാഗതം
താങ്കള്‍ ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ അന്വേഷിക്കുന്നവനാണോ? ചൂഷണരഹിതവും സമത്വത്തിലധിഷ്ഠിതവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു സമൂഹരചനയെക്കുറിച്ച് താങ്കള്‍ സ്വപ്നം കാണുന്നുണ്ടോ? വിവിധ ജനസമൂഹങ്ങള്‍, സംസ്‌കാരം, ഭാഷ എന്നിവയുമായി പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ‘സാംഗത്യ’ കമ്മ്യൂണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ചക്കുംകണ്ടം: നഗരസഭയ്‌ക്കെതിരെ ഓംബുഡ്‌സ്മാന്‍
ക്കുംകണ്ടത്ത് ഗുരുവായൂര്‍ നഗരസഭയിലെ മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തിവച്ച് ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ നടപടികള്‍ എടുക്കാത്തതിനെതിരെ ഓംബുഡ്‌സ്മാന്റെ രൂക്ഷവിമര്‍ശനവും കാരണംകാണിക്കല്‍ നോട്ടീസും.
Read Moreനര്‍മ്മദ സമരം 25 വര്‍ഷങ്ങള്‍
വന്‍കിട അണക്കെട്ടിനും വിനാശവികസനത്തിനുമെതിരെ നര്‍മ്മദാതാഴ്‌വരയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിത്തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രകൃതിയേയും മനുഷ്യനേയും ഹനിക്കുന്ന വികസന പദ്ധതികള്‍ക്കെതിരെ ലോക ത്തെമ്പാടും നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്ന നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘര്‍ഷത്തിന്റെയും നിര്‍മ്മാണത്തിന്റെയും 25 വര്‍ഷങ്ങള്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22-23 തീയതികളില്‍ മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും വിവിധ സ്ഥലങ്ങളില്‍ വച്ച് ആഘോഷിച്ചു.
Read Moreചരിത്രം തിരുത്തിയെഴുതിയ നര്‍മ്മദ സംസ്‌കാരം
എങ്ങിനെയാണ് മരുഭൂമികള്‍ ഉണ്ടായത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നര്‍മ്മദ സമരം. മരുഭൂമികളുണ്ടാകുന്നത് മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാണെന്ന പാഠമാണ് തകര്‍ന്നടിഞ്ഞ പുരാതനസംസ്‌കാരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്റെ പാരിസ്ഥിതിക വിജ്ഞാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ അറിവ് നര്‍മ്മദയില്‍ നിന്നുമാണ് എനിക്ക് കിട്ടിയത്. അതാണ് നര്‍മ്മദയുമായുള്ള എന്റെ ആത്മബന്ധം. എ. മോഹന്‍കുമാര്‍ വിലയിരുത്തുന്നു
Read More